അട്ടപ്പാടിയുടെ മാനത്ത് വിസ്മയക്കാഴ്ച; സൂര്യവലയ പ്രതിഭാസം

അട്ടപ്പാടിയിൽ സൂര്യവലയ പ്രതിഭാസം. ഇന്നലെയാണ് ആകാശത്ത് വിസ്‌മയക്കാഴ്‌ച ഉണ്ടായത്. സൂര്യരശ്മികള്‍ മേഘങ്ങളിലെ ഐസ് കണങ്ങളില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യതിചലനമാണ് മഴവില്‍ വലയം എന്നും അറിയപ്പെടുന്ന ഇതിന് കാരണം. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് ക്രമാതീതമായി ഉയരുമ്പോഴാണ് സൂര്യവലയം രൂപപ്പെടുന്നത്. നേരത്തെയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൂര്യവലയം രൂപപ്പെട്ടിട്ടുണ്ട്.

സൂര്യനുചുറ്റും മാത്രമല്ല, ചന്ദ്രനുചുറ്റും ഇങ്ങനെ കാണാറുണ്ട്. ചന്ദ്രനെ അപേക്ഷിച്ച് താരതമ്യേന അപൂര്‍വമായാണ് സൂര്യനുചുറ്റുമുള്ള വലയങ്ങള്‍. പലരൂപത്തിലുള്ള സൗരവലയം ഉണ്ടാവാറുണ്ട്. അട്ടപ്പാടിയില്‍ വൃത്താകൃതിയില്‍ രൂപപ്പെട്ടതിന് '22 ഡിഗ്രി ഹാലോ' എന്നാണ് പറയുക. മേഘങ്ങളിലെ ദശലക്ഷക്കണക്കിന് ഐസ് പരലുകളില്‍ തട്ടിയാണ് സൂര്യപ്രകാശം പ്രതിഫലിക്കുന്നത്. തുടര്‍ന്ന് ഗതിമാറ്റം സംഭവിക്കുന്നു.

കുറച്ചു മിനിട്ടുകള്‍ മാത്രമേ ഈ പ്രതിഭാസം നീണ്ടുനില്‍ക്കൂ. ആദ്യം അമ്പരന്ന നാട്ടുകാർക്ക് പിന്നീട് ഇത് വിസ്മയക്കാഴ്ചയായി. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Weather

ഇടുക്കി ഡാം നാളെ തുറക്കും; 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

More
More
Web Desk 1 day ago
Weather

അതിതീവ്ര മഴ: ഡാമുകള്‍ തുറക്കുന്നത് വിദഗ്ദ സമിതി തീരുമാനിക്കും

More
More
Web Desk 1 day ago
Weather

കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ മാത്രം 223 വീടുകള്‍ തകര്‍ന്നു

More
More
Web Desk 1 day ago
Weather

ഇടിമിന്നല്‍ മഴ: വ്യാഴാഴ്ച വരെ ജാഗ്രതാ നിര്‍ദേശം

More
More
Web Desk 2 days ago
Weather

കേരളത്തില്‍ പ്രളയസാധ്യത മുന്നറിയിപ്പുമായി കേന്ദ്രം; ഡാമുകളില്‍ റെഡ് അലേര്‍ട്ട്

More
More
Web Desk 2 days ago
Weather

മഴക്കെടുതി: ഉരുള്‍പൊട്ടലില്‍ ഒരു കുടുംബം മുഴുവന്‍ ഒലിച്ചുപോയി

More
More