വാക്‌സിനല്ല, ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റാണ് പ്രശ്‌നമെന്ന് യുകെ

ഡല്‍ഹി:  ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചയാളുകളെയും വാക്‌സിന്‍ സ്വീകരിക്കാത്തവരായി കണക്കാക്കി പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിപ്പിക്കുമെന്ന നയം മാറ്റി ബ്രിട്ടണ്‍. അസ്ട്രാസെനക കൊവിഷീല്‍ഡ്, അസ്ട്രാസെനക വാക്‌സെവ്‌റിയ, മോഡേണ്‍ ടക്കേഡ തുടങ്ങിയ വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊവിഷീല്‍ഡ് രണ്ട് ഡോസ് സ്വീകരിച്ചാലും യുകെയിലെത്തിയാല്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന മാര്‍ഗനിര്‍ദേശത്തിന് മാറ്റമൊന്നുമില്ല. കൊവിഷീല്‍ഡ് വാക്‌സിനല്ല വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റാണ് പ്രശ്‌നമെന്നാണ് യുകെ സർക്കാർ പറയുന്നതെങ്കിലും എന്താണ് പ്രശ്നമെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർ പത്തുദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്നുള്ള ബ്രിട്ടന്റെ പുതിയ യാത്രാനിയന്ത്രണത്തില്‍ പ്രതിഷേധിച്ച്  കഴിഞ്ഞ ദിവസം കേന്ദ്രം ബ്രിട്ടന് രേഖാമൂലം കത്തെഴുതിയിരുന്നു. സമാന വാക്സീൻ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ., തുർക്കി, തായ്‌ലാൻഡ്, ജോർദാൻ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് വാക്സിനെടുത്തവർക്കും ബ്രിട്ടണ്‍ നിയമം ബാധകമാക്കിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. എന്നിട്ടും ഇന്ത്യൻ വാക്സീൻ അംഗീകരിക്കാത്തത് വംശീയത മൂലമാണെന്ന ആരോപണം ഉയർന്നിരുന്നു.

Contact the author

Web Desk

Recent Posts

International

കുട്ടികള്‍ മോശമായി പെരുമാറിയാല്‍ ശിക്ഷ മാതാപിതാക്കള്‍ക്ക്; പുതിയ നിയമവുമായി ചൈന

More
More
International

ഇസ്ലാം മതം പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്ന് വിലക്കുന്നില്ല- മലാല

More
More
International

പെണ്‍കുട്ടികള്‍ക്ക് സ്കൂളിലേക്കും സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തേക്കും ഉടന്‍ തിരിച്ചെത്താം- താലിബാന്‍

More
More
International

കാണ്ഡഹാറിലെ ഷിയാ പള്ളിയിൽ സ്ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി

More
More
International

കാണ്ഡഹാറിലെ ഷിയ പള്ളിയിൽ സ്ഫോടനം; 32 മരണം, 53 പേർക്ക് പരുക്ക്

More
More
International

അതിര്‍ത്തിയില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി

More
More