ഓര്‍മ്മകള്‍ കവരുന്ന അ​ൽ​ഷൈ​മേ​ഴ്സ്; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ഓര്‍മകളെ കവര്‍ന്നെടുക്കുന്ന രോഗമാണ് അ​ൽ​ഷൈ​മേ​ഴ്സ്. ദൈനംദിനം നമ്മള്‍ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികള്‍ പോലും നമ്മുടെ ഓര്‍മകളില്‍ നിന്നുമത് മാച്ചുകളയും. നേരിയ തോതിൽ തുടങ്ങി പടിപടിയായി വളരുന്ന ന്യൂറോളജിക്കൽ (നാഡീസംബന്ധ) രോഗമാണിത്. മസ്തിഷ്കത്തിലെ കോശങ്ങൾ നിർജീവമാവുകയും മസ്തിഷ്കം ശോഷിക്കുകയും ചെയ്യുന്നതാണ് രോഗത്തിന്റെ തുടക്കം. ഡോ. അലോയിസ് അൽഷൈമര്‍ എന്ന ഡോക്ടറുടെ പേരില്‍നിന്നാണ്‌ രോഗത്തിന് അൽഷൈമേഴ്സ് എന്ന പേര് വന്നത്.

ലോകത്ത് ഇങ്ങനെയാണ്

മറവിരോഗത്തിലേക്ക് (dementia) നയിക്കുന്ന ഏറ്റവും പ്രധാന കാരണം അ​ൽ​ഷൈ​മേ​ഴ്സ് ആണ്. ലോക ജനസംഖ്യയിൽ ഡിമെൻഷ്യ ബാധിതരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കന്റിലും ഒരു വ്യക്തി ഡിമെൻഷ്യ ബാധിതനാവുന്നു. ലോകത്തിൽ 55 ദശലക്ഷത്തോളം ആളുകൾ ഡിമെൻഷ്യ ബാധിതരാണെന്ന് പഠനങ്ങൾ വ്യതമാക്കുന്നു. ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളില്‍ എട്ടാം സ്ഥാനം ഈ മറവിരോഗത്തിനാണ്.

സാധാരണയായി 60 വയസ്സിനു മേൽ പ്രായമുള്ളവരിലാണ് അ​ൽ​ഷൈ​മേ​ഴ്സ് കണ്ടുവരുന്നത്. അറുപതിനു മേൽ പ്രായമുള്ള ആളുകളിൽ അഞ്ച് ശതമാനത്തോളം പേർ ഈ അവസ്ഥ അനുഭവിക്കുന്നു എന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ അഞ്ചുവർഷം പ്രായം കൂടുംതോറും രോഗം ബാധിക്കാനുള്ള സാധ്യത ഇരട്ടിയായി വർധിക്കുന്നു.

നിര്‍ണ്ണായകമായ മൂന്നു ഘട്ടങ്ങള്‍

അ​ൽ​ഷൈ​മേ​ഴ്സ് രോഗം പൊതുവേ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ബാധിക്കുന്നത്. നേരിയ തോതിലുള്ളത്, മിതമായത്, ഗുരുതരമായത് എന്നിങ്ങനെ അവയെ തരംതിരിക്കാം. നേരിയ തോതിൽ രോഗലക്ഷണം പ്രകടിപ്പിക്കുന്ന ആദ്യ ഘട്ടത്തിൽ വ്യക്തിക്ക് സ്വന്തമായിത്തന്നെ കാര്യങ്ങൾ ചെയ്യാൻ കഴിയും. എങ്കിലും ചെറിയ ഓർമക്കുറവ് തന്നെ അലട്ടുന്നതായി വ്യക്തിക്ക് തോന്നിത്തുടങ്ങും. വാക്കുകൾ മനസ്സിലാകാതിരിക്കുക, അപ്രതീക്ഷിതമായി ക്ഷുഭിതരാവുക, അറിയാതെ മൂത്രമൊഴിച്ചു പോവുക തുടങ്ങിയ പ്രശ്നങ്ങളോടെ അ​ൽ​ഷൈ​മേ​ഴ്സ് മിതമായി തുടങ്ങും. ഈ രണ്ടാം ഘട്ടം ഏറെക്കാലം നീണ്ടുനില്‍ക്കും. കലശലായ ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്നതാണ് മൂന്നാംഘട്ടം. നടക്കുക, ഇരിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയവയൊക്കെ സാധിക്കാതെവരും. 

ഇല്ല, പൂര്‍ണ്ണമായും ഭേദമാവില്ല

നാശം സംഭവിച്ച മസ്തിഷ്കകോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല എന്നതിനാൽ നിലവിൽ അ​ൽ​ഷൈ​മേ​ഴ്സ് രോഗം പൂർണമായും ഭേദമാക്കാവുന്ന ചികിത്സകളില്ല. എന്നാൽ ഇതിന്റെ ലക്ഷണങ്ങളും പ്രശ്നങ്ങളും കുറയ്ക്കാൻ ഉതകുന്ന ചികിത്സകള്‍ ലഭ്യമാണ്.

മരുന്ന് കൂടാതെയുള്ള ചികിത്സ രോഗിയുടെ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സഹായകമാണ്. ഓര്‍മയെ ഉണര്‍ത്തുന്ന ചെസ്, പസിൽ ഗെയിമുകള്‍ നല്ലതാണ്. മ്യൂസിക് തെറാപ്പി, വ്യായാമം, അരോമാ തെറാപ്പി, ഫോട്ടോതെറാപ്പി തുടങ്ങിയവയും ഗുണം ചെയ്യും. അൽഷൈമേഴ്‌സ്  അസോസിയേഷന്റെ ഓണ്‍ലൈന്‍ സപ്പോര്‍ട്ട് ഗ്രൂപ്പിലൂടെ രോഗികള്‍ക്കും, കെയര്‍ഗിവേഴ്‌സിനും, കുടുംബത്തിനും ആവശ്യമായ ഉപദേശങ്ങളും സപ്പോര്‍ട്ടും ലഭ്യമാണ്.

Contact the author

Health Desk

Recent Posts

Web Desk 2 months ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
Web Desk 2 months ago
Health

മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

More
More
Web Desk 8 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 11 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 11 months ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More