മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ താലിബാന്‍ ഭരണമാണെന്നാണ് ബിജെപിയുടെ വിചാരം - ശിവസേന

കൊല്‍ക്കത്ത: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത്. മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്നയിടങ്ങളില്‍ താലിബാന്‍ ഭരണമാണെന്നാണ് ബിജെപി വിചാരിക്കുന്നതെന്ന് സഞ്ജയ്‌ റാവത്ത് പറഞ്ഞു. ബംഗാളില്‍ താലിബാന്‍ സര്‍ക്കാരാണെന്ന ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ സുകാന്തോ മജുംദറിന്‍റെ വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു സഞ്ജയ്‌ റാവത്ത്. 

ഇന്ത്യയില്‍ താലിബാന്‍ ഭരണമുണ്ടെന്നാണ് ബിജെപി പറയുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്തിനു യോജിച്ച ഭാഷയല്ല. ബിജെപി ഭരിക്കുന്ന ഇടങ്ങളൊഴികെ ബാക്കി സംസ്ഥാനങ്ങളില്‍ താലിബാന്‍ ഭരണമാണെന്നാണ് അവര്‍ വിചാരിക്കുന്നത്. ബംഗാളിലെ ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ആ സര്‍ക്കാരിനെ തെരഞ്ഞെടുത്ത ജനങ്ങളെ താലിബാനികളെന്ന് വിളിക്കുന്നതിന്‍റെ അര്‍ഥം മനസിലാകുന്നില്ല.- സഞ്ജയ്‌ റാവത്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുകാന്തോ മജുംദര്‍ അധികാരമേറ്റത്തിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ താലിബാനുമായി താരതമ്യപ്പെടുത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് താലിബാനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനെതിരെയാണ് ബിജെപി പ്രവര്‍ത്തിക്കേണ്ടതെന്നുമാണ് സുകാന്തോ മജുംദര്‍ ആരോപിച്ചത്. 

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 8 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 8 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 9 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 10 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More