തിരുത്തേണ്ടത് പാലാ ബിഷപ്പ്; കേരളത്തെ ഭ്രാന്തലയമാക്കരുത്.- കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശമുന്നയിച്ച പാലാ ബിഷപ്പ് പ്രസ്താവന തിരുത്തുകയാണ് വേണ്ടതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമുഹത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയോ തെറ്റോയെന്ന് ബിഷപ്പ് ആത്മപരിശോധന നടത്തണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പാലാ ബിഷപ്പ് മാതൃകയാക്കേണ്ടത് മാര്‍പ്പാപ്പയെ ആണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്ന പ്രസ്താവനകള്‍ മതമേലധ്യക്ഷന്മാരുടെ ഭാഗങ്ങളില്‍ നിന്നുണ്ടാകരുത്. പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനയെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടത് അദ്ദേഹമാണ്. ഒരു വ്യക്തി പറഞ്ഞ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തേണ്ടകാര്യമില്ലെന്നാണ് സി പി ഐയുടെ നിലപാട്. എല്ലാവരും കൂടെ കേരളത്തെ ഭ്രാന്തലയമാക്കരുത്. സര്‍ക്കാരിന് ഇതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. നാര്‍ക്കോട്ടിക് ജിഹാദ് എന്ന പദം ഒരു നിലക്കും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ്. പൊതുസമൂഹം ആ പ്രസ്താവനക്കൊപ്പമില്ല. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ വസ്തുതകള്‍ പരിശോധിച്ച് മാത്രമേ പൊതുപ്രസ്താവനകള്‍ നടത്താന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമം ആര് നടത്തിയാലും സമൂഹം അതിനെ ചെറുക്കും. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. ലവ് ജിഹാദ് ഇല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More