ഇനിമുതല്‍ 'ബാറ്റ്‌സ്മാന്‍' ഇല്ല; ക്രിക്കറ്റില്‍ പുതിയ നിയമപരിഷ്‌കാരവുമായി എംസിസി

ക്രിക്കറ്റില്‍ ബാറ്റ്‌സ്മന്‍ എന്ന വാക്ക് ഉപേക്ഷിക്കുന്നു. ലിംഗസമത്വം ലക്ഷ്യമിട്ടാണ് ഐ സി സിയുടെ പുതിയ നടപടി. ബാറ്റ്‌സ്‌മെന്‍, ബാറ്റ്‌സ്‌മേന്‍ എന്നീ വാക്കുകള്‍ക്ക് പകരം ബാറ്റര്‍ എന്നോ, ബാറ്റേഴ്‌സ് എന്നോ ഉപയോഗിക്കാനാണ് തീരുമാനം. ക്രിക്കറ്റ് നിയമങ്ങള്‍ രൂപപ്പെടുത്തുന്ന മാര്‍ലിബണ്‍ ക്രിക്കറ്റ് ക്ലബ്ബാണ് മാറ്റം നിര്‍ദ്ദേശിച്ചത്. വനിതാ ക്രിക്കറ്റില്‍ ബാറ്റര്‍ എന്ന് തന്നെയാണ് ബാറ്റ് ചെയ്യുന്ന താരത്തെ വിശേഷിപ്പിക്കുന്നതെങ്കിലും പുരുഷ ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍ എന്നാണ് ഇവരെ വിളിച്ചിരുന്നത്. രണ്ട് തരത്തിലുള്ള ഈ വിളികള്‍ മാറ്റിയാണ് പുതിയ തീരുമാനം. 

പുതിയ പദങ്ങളുടെ പ്രയോഗത്തിലൂടെ ക്രിക്കറ്റ് പുരുഷന്മാരുടെ മാത്രം കളിയല്ലെന്ന സന്ദേശം നല്‍കാനാവുമെന്നാണ് കരുതുന്നത്. 2017 ല്‍ തന്നെ ഇത്തരത്തില്‍ ഒരു പൊതു നിര്‍ദ്ദേശം വന്നിരുന്നുവെങ്കിലും അന്ന് അന്തിമ തീരുമാനമായിരുന്നില്ല. ആണുങ്ങൾ മാത്രം ക്രിക്കറ്റ് കളിച്ചിരുന്ന കാലത്താണ് ബാറ്റ്സ്മാൻ എന്ന പദം ഉപയോഗിച്ചുകൊണ്ടിരുന്നത്, എന്നാല്‍ ഇന്ന് അങ്ങനെയല്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്രിക്കറ്റില്‍ പൊതുവായി ഉപയോഗിക്കുന്ന ഫീല്‍ഡര്‍, ബൗളര്‍ എന്നീ വാക്കുകള്‍ പോലെ ബാറ്റര്‍, ബാറ്റേഴ്‌സ് എന്നിവ ഉപയോഗിക്കാമെന്നാണ് എംസിസി പറയുന്നത്. രാജ്യാന്തര തലത്തില്‍ വനിതാ ക്രിക്കറ്റിന് വര്‍ധിച്ചുവരുന്ന ജനപ്രീതി കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എംസിസി എത്തിയത്. 

ക്രിക്കറ്റ് നിയമാവലിയുടെ അവസാന വാക്കാണ്‌ മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബ് (എംസിസി). പുതിയ നിര്‍ദേശം ഉടന്‍ നടപ്പിലാക്കണമെന്നാണ് എംസിസി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Contact the author

Sports Desk

Recent Posts

National Desk 1 month ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 4 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 9 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 10 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More