ടൊവിനോയുടെ മിന്നല്‍ മുരളി ക്രിസ്മസിന് റിലീസ് ചെയ്യും

കൊച്ചി: ടൊവിനോ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മിന്നല്‍ മുരളിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ക്രിസ്മസിന് ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഡിസംബര്‍ 24-ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിനുപുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും മിന്നല്‍ മുരളി പുറത്തിറങ്ങും.

ഗോദയ്ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം ടൊവിനോയുടെ കരിയറില്‍ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ടൊവിനോയെക്കൂടാതെ അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരും അണിനിരക്കുന്നുണ്ട്. ജോക്കര്‍, ജിഗര്‍തണ്ട എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സോഫിയാ പോളാണ് മിന്നല്‍ മുരളി നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. ജസ്റ്റിന്‍ മാത്യു, അരുണ്‍ എന്നിവരാണ് മിന്നല്‍ മുരളിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Web Desk 19 hours ago
Movies

ലോകം എന്തും പറയട്ടെ, 'അവള്‍ എന്റെതാണ്',- വിവാദങ്ങള്‍ക്ക് മറുപടിയുമായി മുക്ത

More
More
Web Desk 1 day ago
Movies

മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ അഖില്‍ അക്കിനേനി ചിത്രമായ ഏജന്‍റില്‍

More
More
Movies

ബഹിരാകാശത്തെ ആദ്യ സിനിമാ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റഷ്യന്‍ സിനിമാസംഘം ഭൂമിയില്‍ പറന്നിറങ്ങി

More
More
Movies

മീര ഇവിടെ ജൂലിയറ്റാണ്; മീരാ ജാസ്മിന്റെ തിരിച്ചുവരവിന്റെ വീഡിയോ പങ്കുവച്ച് സത്യന്‍ അന്തിക്കാട്‌

More
More
Movies

'ശ്രീവല്ലി' : പുഷ്പയിലെ രണ്ടാമത്തെ ഗാനം പുറത്ത്

More
More
Web Desk 1 week ago
Movies

തിയേറ്റര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മഹത്യാ കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണം - ഇടവേള ബാബു

More
More