എന്താണ് സ്കൂളുകളില്‍ ഒരുക്കുന്ന 'ബയോബബിള്‍' സുരക്ഷ?

സ്കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് ബയോബബിള്‍ സുരക്ഷയൊരുക്കുമെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും വാര്‍ത്താമാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചിരിക്കുന്നത്. സ്വാഭാവികമായും എല്ലാവരും ബയോബബിള്‍ സുരക്ഷയെ കുറിച്ചാണ് ആലോചിക്കുക. അപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യമാണ് എന്താണ് ബയോബബിള്‍ സുരക്ഷ എന്നത്.

എന്താണ് ബയോബബിള്‍ സുരക്ഷ? 

തെരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്കോ ഒരു കൂട്ടം വ്യക്തികള്‍ക്കോ വൈറസ് പോലുള്ള രോഗകാരിയില്‍ നിന്ന് സുരക്ഷയൊരുക്കുന്ന ഒരു ശാസ്ത്രീയ രീതിയാണ് ബയോബബിള്‍ സുരക്ഷ. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനജീവിതം ലോക്ക് ഡൌണ്‍ നിബന്ധനകളില്‍ കുടുങ്ങി സ്തംഭിച്ച ആദ്യഘട്ടത്തിനുശേഷം, സാധാരണ ജീവിതം സാധ്യമാക്കുക എന്നത് അനിവാര്യമായിത്തീര്‍ന്നു. എന്നാല്‍ രോഗകാരിയായ കൊവിഡ് വൈറസിന്റെ വ്യാപനം രൂക്ഷമായിത്തന്നെ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടയ്ക്കാനുമാവില്ല. ഈ സാഹചര്യത്തിലാണ് രോഗം പകരാതെ എങ്ങനെ നാം നിശ്ചയിച്ച പരിപാടികളും മിഷനുകളും തടസ്സം കൂടാതെ പൂര്‍ത്തീകരിക്കാനാവും എന്ന ആലോചന ശക്തിപ്പെട്ടത്. ഇതിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത രീതിയാണ് ബയോബബിള്‍ സുരക്ഷ.

ഐ പി എല്ലും ബയോബബിള്‍ സുരക്ഷയും 

ഐ പി എല്ലിലാണ് ആദ്യമായി ബയോബബിള്‍ സുരക്ഷയൊരുക്കിയത്. മാച്ചുകള്‍ ഒന്നിന് പിറകെ ഒന്നായി തടസ്സം കൂടാതെ ഫൈനല്‍ വരെ എത്തിക്കണം. അതിനിടയില്‍ ആര്‍ക്കെങ്കിലും കൊവിഡ്‌ സ്ഥിരീകരിച്ചാല്‍ അയാളും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരും ക്വാറന്‍റൈനില്‍ പോകേണ്ടിവരും. അതൊഴിവാക്കാന്‍ മാച്ചില്‍ പങ്കെടുക്കുന്ന വിവിധ ടീമുകള്‍, അവരുടെ കളിക്കാര്‍, ടീം മാനേജര്‍മാര്‍, പരിശീലകര്‍, റഫറിമാര്‍, ഭക്ഷണം നല്‍കുന്നവര്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ നടത്തുന്നവര്‍, ഡോക്ടര്‍മാര്‍, മറ്റ് അനുബന്ധ സഹായം എത്തിക്കുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു ക്ലോസ്ഡ് ഗ്രൂപ്പ് ഉണ്ടാക്കും. ഈ ഗ്രൂപ്പില്‍ വരുന്ന അംഗങ്ങളെ പുറം ലോകത്ത് നിന്ന് ഒറ്റപ്പെടുത്തി സുരക്ഷയൊരുക്കുക എന്നതാണ് ഉദ്ദേശം. ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന അംഗങ്ങളോട് ബന്ധപ്പെടാന്‍ മറ്റാളുകളെ അനുവദിക്കില്ല. ഇവരെ ഒരു സുരക്ഷാ കുമിളയ്ക്കകത്ത് സൂക്ഷിക്കുകയാണ് ചെയ്യുക. ഇതിനെയാണ് ബയോബബിള്‍ സുരക്ഷ എന്ന് പറയുന്നത്. 

ഇതെങ്ങിനെ സ്കൂളുകളില്‍ പ്രാവര്‍ത്തികമാക്കും 

സ്കൂളുകളില്‍ ബയോബബിള്‍ സുരക്ഷ എങ്ങനെ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരും എന്നതിനെ സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പ് തലങ്ങളില്‍ തയാറാക്കുന്ന മാര്‍ഗ്ഗരേഖയിലാണ് ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുക. എന്നാല്‍ ഐ പി എല്ലില്‍ നടപ്പാക്കിയ മാതൃക മുന്‍നിര്‍ത്തി ആലോചിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും ഇടപഴകുന്ന രീതിക്ക് വിലക്കുണ്ടാകും. 

ഒരു ക്ലാസ്സില്‍ 50 വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ അവരെ ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് സമ്പര്‍ക്കം അവരില്‍ മാത്രം പരിമിതപ്പെടുത്തും. അധ്യാപകര്‍ ഈ വിദ്യാര്‍ത്ഥികളില്‍ നിന്ന് കൊവിഡ്‌ അകലം പാലിച്ചുകൊണ്ട് മാത്രമേ ഇടപഴകാവൂ എന്ന നിബ്ന്ധന വരും. വിവിധ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തമ്മിലും കുട്ടികളുമായി ബന്ധപ്പെടുന്ന മറ്റുള്ളവര്‍ തമ്മിലും  സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ഇപ്പൊഴത്തെക്കാള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള ഒന്നായി മാറും. ചെറിയ ഗ്രൂപ്പുകളായി തിരിച്ച് സമ്പര്‍ക്കം പരിമിതപ്പെടുത്തിക്കഴിയുമ്പോള്‍ കൊവിഡ്‌ വ്യാപനം തടയാന്‍ കഴിയും. ഒരു കുട്ടിക്ക് രോഗബാധയുണ്ടായാല്‍ ആ കുട്ടി ഉള്‍പ്പെടുന്ന ഗ്രൂപ്പിനെ മാത്രമേ അത് ബാധിക്കൂ, അങ്ങനെ പരമാവധി ആഘാതം കുറയ്ക്കാനും അധ്യയന വര്‍ഷം പൂര്‍ത്തീകരിക്കാനും ഇത്തരത്തില്‍ ഒരുക്കുന്ന ബയോബബിള്‍ സുരക്ഷകൊണ്ട് സാധിക്കും എന്നാണ് ആരോഗ്യ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. ആശയതലത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള ഈ പദ്ധതി അതിന്റെ പ്രായോഗികതലത്തില്‍ പരീക്ഷിച്ച് ഉറപ്പുവരുത്തുക എന്നതാണ് നവംബര്‍ 1 മുതല്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ചുമലില്‍ വന്നിരിക്കുന്ന ഉത്തരവാദിത്തം. 

Contact the author

Mridula Hemalatha

Recent Posts

Dr. Azad 1 month ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 3 months ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 4 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 4 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 5 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More