ആ പീഢനങ്ങളുടെ രക്തസാക്ഷിയാണ് തിലകന്‍; വിനയന്‍ എഴുതുന്നു

അനശ്വര നടന്‍ തിലകന്റെ ഒന്‍പതാം ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി സംവിധായകന്‍ വിനയന്‍. ലോകത്തൊരിടത്തും സ്വന്തം സഹപ്രവർത്തകരാൽ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും അതിനോടൊക്കെ ഉച്ചത്തിൽ ശക്തമായി പ്രതികരിക്കുകയും ഒടുവിൽ തളർന്നു പോകുകയും എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരൻ തിലകനല്ലാതെ മറ്റാരും ഉണ്ടാകില്ലെന്ന് വിനയന്‍ പറയുന്നു. എത്രമേൽ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ലെന്നും പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകനെന്നും വിനയന്‍ കൂട്ടിച്ചേർത്തു. 

വിനയന്റെ കുറിപ്പ്:

ഇന്ന് തിലകൻ എന്ന മഹാനടൻെറ ഓർമ്മദിനമാണ്. മൺമറഞ്ഞു പോയ സഹപ്രവർത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകൻ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റ വാക്കിൽ എഴുതാൻ എനിക്കാവില്ല. കാരണം, ലോകത്തൊരിടത്തും സ്വന്തം സഹപ്രവർത്തകരാൽ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും അതിനോടൊക്കെത്തന്നെ ഉച്ചത്തിൽ ശക്തമായി പ്രതികരിക്കുകയും ഒടുവിൽ തളർന്നു പോകുകയും എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരൻ തിലകൻ ചേട്ടനല്ലാതെ മറ്റാരും ഉണ്ടാകില്ല.

എന്തിൻെറ പേരിലാണങ്കിലും, എത്രമേൽ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ല.. ആ പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകൻ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണു ഞാൻ... അതുകൊണ്ടു തന്നെ അതു പലപ്പോഴും പറഞ്ഞു പോകുന്നു... ക്ഷമിക്കണം... ഈ ഓർമ്മകൾ ഒരു തിരിച്ചറിവായി മാറാൻ ഇനിയുള്ള കാലം നമ്മെ സഹായിക്കട്ടെ...

അനശ്വരനായ അഭിനയകലയുടെ ഗുരുവിന് ആദരാഞ്ജലികൾ..

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 2 days ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 2 days ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 2 weeks ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More
Web Desk 4 months ago
Viral Post

ഭാര്യയ്ക്ക് പ്രായം 82, ഭര്‍ത്താവിന് 36; അപൂര്‍വ്വ പ്രണയത്തിന്റെ കഥ

More
More
Web Desk 5 months ago
Viral Post

ടാന്‍സാനിയയില്‍ നിന്നുളള ഇന്‍സ്റ്റഗ്രാം താരം കിലി പോളിനെ ആദരിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

More
More