പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സ്വപ്ന വാഹനം സ്വന്തമാക്കിയതിന്‍റെ ത്രില്ലിലാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹൻദാസ്‌. ജര്‍മന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍ മോഡലായ 911 കരേര എസ് ആണ് മംമ്ത സ്വന്തമാക്കിയത്. 1.84 കോടി രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. നടി തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആരാധകരുമായി സന്തോഷം പങ്കുവച്ചത്.

കൊച്ചിയിലെ പോര്‍ഷെ ഗ്യാരേജില്‍ നിന്നാണ് മംമ്ത തന്‍റെ പുതിയ വാഹനം സ്വന്തമാക്കിയത്. മഞ്ഞ നിറത്തിലുള്ള മോഡലാണ് താരം തിരഞ്ഞെടുത്തിട്ടുള്ളത്. ഒരു പതിറ്റാണ്ടിലേറേയായി താന്‍ കാത്തിരുന്ന സ്വപ്നമാണിന്ന് യാഥാര്‍ത്ഥ്യമായതെന്ന് വാഹനത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് മംമ്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പോർഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 911 കരേര എസ്. സ്‌പോര്‍ട്ടി ഭാവവും മികച്ച പെര്‍ഫോമെന്‍സുമാണ് 911 കരേര എസിന്റെ ഹൈലൈറ്റ്. നീളമേറിയ മുന്‍വശവും സ്‌റ്റൈലിഷ് ഹെഡ്‌ലൈറ്റുമാണ് മുഖഭാവത്തിന് അഴകേകുന്നതെങ്കില്‍, പരന്നൊഴുകുന്ന റിയര്‍ സ്‌ക്രീനും ബ്ലാക്ക് ടെയില്‍ ഗേറ്റ് ഗ്രില്ലും ആക്റ്റീവ് റിയര്‍ സ്‌പോയിലറും എല്‍.ഇ.ഡി ടെയില്‍ ലൈറ്റും എക്‌സ്‌ഹോസ്റ്റുമാണ് പിന്‍വശത്തെ സ്‌പോട്ടിയാക്കുന്നു.

ന്നു ലീറ്റർ ആറു സിലിണ്ടർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തും 530 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ കാറിന് 3.7 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം 308 കിലോമീറ്ററാണ്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Automobile

'കാര്‍ വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങണം' ! ; ഈ എസ്‌യുവികള്‍ക്ക് വമ്പന്‍ വിലക്കിഴിവ്

More
More
Web Desk 11 months ago
Automobile

ജിപ്സിയെക്കാള്‍ കരുത്തന്‍; ജിംനിക്ക് മികച്ച പ്രതികരണം

More
More
Web Desk 1 year ago
Automobile

'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 2 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More