കൊവിഡ്‌ പരോള്‍ ലഭിച്ച തടവുകാരെ വീണ്ടും ജയിലിലടയ്ക്കുന്ന നടപടിക്ക് സുപ്രീം കോടതി സ്റ്റേ

ഡല്‍ഹി: കൊവിഡ്‌ വ്യാപനം ജയിലുകളില്‍ ശക്തമായ ഘട്ടത്തില്‍ തടവുപുള്ളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ജാമ്യം ഇപ്പോള്‍ റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാര്‍ ജാമ്യം അനുവദിച്ച രഞ്ജിത്ത് എന്ന തടവുകാരന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഇതോടെ നിലവില്‍ പരോളിലുള്ളവരുടെ ജയില്‍ മടക്കത്തിന്, തത്വത്തില്‍ സ്റ്റേ വന്നിരിക്കുകയാണ്. ലോക്ക് ഡൌണ്‍ ഇളവുചെയ്യുകയും കൊവിഡ്‌ വ്യാപനം കുറയുകയും ചെയ്ത സാഹചര്യത്തില്‍ രഞ്ജിത്തിനോട്‌ തിരിച്ച് ഈ മാസം 26 ന് ജയിലിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കേരളാ ഹൈക്കോടതിയില്‍ പോയെങ്കിലും സര്‍ക്കാരിന് അനുകൂലമായാണ് വിധി വന്നത്. തുടര്‍ന്നാണ്‌ രഞ്ജിത്ത് സുപ്രീം കോടതിയെ സമീപിച്ചത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോഴും കൊവിഡ്‌ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ജാമ്യം തുടരാനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം വി രമണ അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചത്. ഇതിനു ഘടക വിരുദ്ധമായ തീരുമാനമാണ് കേരളാ സംസ്ഥാന സര്‍ക്കാര്‍ കൈകൊള്ളുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തൃശൂര്‍ സ്വദേശി രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി തള്ളിയ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതിയിലെ ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയാണ്‌ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്തത്.

അതേസമയം ഹൈക്കോടതിയോ സുപ്രീം കോടതിയോ ഇളവ് നല്‍കാത്ത തടവുകാര്‍ നിശ്ചാമായും ജയിലുകളിലേക്ക് മടങ്ങേണ്ടിവരും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇത് പരോളിലിരിക്കുന്ന തടവുകാര്‍ക്ക് വധ ശിക്ഷ വിധിക്കുന്നതിന് തുല്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുന്നില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

Contact the author

Web Desk

Recent Posts

National Desk 12 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 13 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 14 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More