ആനയെ രക്ഷിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ബുവനേശ്വര്‍: ആനയെ രക്ഷിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഒഡീഷയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അരിന്ദം ദാസാണ് മരിച്ചത്. നദിയിലെ ശക്തമായ ഒഴുക്കാണ് ബോട്ട് മറിയാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു. അരിന്ദം ദാസിനൊപ്പം ബോട്ടിലുണ്ടായിരുന്ന ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിട് ആക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെയും ക്യാമറാമാനെയും കട്ടക്ക് ജില്ലയിലെ എസ് സി ബി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മഹാനദിയില്‍ കുടുങ്ങിയ ആനയുടെ രക്ഷാപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാന്‍ വെളളിയാഴ്ച്ച രാവിലെയാണ് അരിന്ദം ദാസ് മഹാനദിയുടെ തീരത്തെത്തിയത്. അത്തഖഡ് വനത്തില്‍ നിന്നും വഴിതെറ്റിയെത്തിയ ആന നദീതീരത്ത് ജനങ്ങളെ കണ്ട് ഭയന്ന് നദിയുടെ നടുവിലേക്ക് പോവുകയായിരുന്നു. ആനയെ പിന്തുടരുന്നതിനിടെയാണ് ഒ ഡി ആര്‍ എ എഫ് സംഘത്തിന്റെ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒഡീഷയിലെ പ്രമുഖ വാര്‍ത്താ ചാനലായ ഒടിവിയുടെ ചീഫ് റിപ്പോര്‍ട്ടറായിരുന്നു അരിന്ദം ദാസ്. ഫൈലിന്‍ ചുഴലിക്കാറ്റ്, ഫനി നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ പ്രധാന സംഭവങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Contact the author

National Desk

Recent Posts

National Desk 12 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ജി 23 നേതാക്കളും

More
More
National Desk 12 hours ago
National

ഞങ്ങളുടെ പോസ്റ്ററുകള്‍ കീറികളഞ്ഞ് സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ട - ബിജെപിയോട് സിദ്ധരാമയ്യ

More
More
National Desk 13 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മനീഷ് തിവാരിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മത്സരിക്കുമെന്ന് സൂചന

More
More
National Desk 18 hours ago
National

ഭാരത് ജോഡോ യാത്ര കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും- ഡി കെ ശിവകുമാര്‍

More
More
National Desk 1 day ago
National

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും വിജയിക്കുക കോണ്‍ഗ്രസ്- ശശി തരൂര്‍

More
More
National Desk 1 day ago
National

അയോധ്യയിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ചോറും ഉപ്പും ഉച്ചഭക്ഷണം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

More
More