നോക്കുകൂലി അംഗീകരിക്കില്ല; നടപടിയുണ്ടാകും - മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: നോക്കുകൂലിയെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. നോക്കുകൂലി ആവശ്യപ്പെട്ടവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നോക്കുകൂലി സമ്പ്രദായം തുടച്ചു നീക്കാന്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, തിരുവനന്തപുരം പോത്തന്‍കോട് നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ തൊഴിലാളി സംഘടനകള്‍ മര്‍ദിച്ചു എന്ന പരാതിയില്‍ അന്വേഷണമാരംഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നോക്കുകൂലി വാങ്ങില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക മാത്രമേ വാങ്ങുകയുള്ളുവെന്നും ട്രേഡ് യൂണിയന്‍ വക്താക്കള്‍ അറിയിച്ചിരുന്നു. തൊഴില്‍ വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ട്രേഡ് യൂണിയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ട്രേഡ് യൂണിയന്‍റെ സംയുക്ത പ്രഖ്യാപനത്തിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം പോത്തന്‍കോട് നോക്കുകൂലി നല്‍കാത്തതിന്‍റെ പേരില്‍ സംഘര്‍ഷമുണ്ടായത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ നിന്ന് നോക്കുകൂലി സമ്പ്രദായം തുടച്ച് നീക്കണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത്തരണം പ്രവണതകള്‍ സമൂഹത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുകയാണെന്നും, നോക്കുകൂലി കേരളത്തെപ്പറ്റി തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു. ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം, അവകാശ സംരക്ഷണമെന്ന പേരില്‍ നടക്കുന്ന ചൂഷണം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും, ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമവ്യവസ്ഥ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിലവിലുണ്ടെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

മഴ ശക്തമാകും; മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിര്‍ദ്ദേശം

More
More
Web Desk 14 hours ago
Keralam

ഒറ്റധർമം: നാരായണ ഗുരു ബുദ്ധനെയും ലാവോ സുവിനെയും പോലെ- നിസാര്‍ അഹമദ്

More
More
Web Desk 16 hours ago
Keralam

തിയേറ്ററുകള്‍ ഈ മാസം 25 ന് തുറക്കും

More
More
Web Desk 19 hours ago
Keralam

മൂന്ന് വര്‍ഷത്തിനുശേഷം ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

More
More
Web Desk 19 hours ago
Keralam

പെണ്‍കുട്ടികള്‍ ക്ലീനിങും കുക്കിങും അറിഞ്ഞിരിക്കണമെന്ന പരാമര്‍ശത്തില്‍ മുക്തക്കെതിരെ പരാതി

More
More
Web Desk 20 hours ago
Keralam

'ഇരുപത് മിനിറ്റോളം ഞാന്‍ അവിടുണ്ടായിരുന്നവരോട് മാറി മാറി സോറി പറഞ്ഞിട്ടുണ്ട്' - ഗായത്രി സുരേഷ്‌

More
More