പിങ്ക് ലുക്കില്‍ ബിപാഷ; തിളങ്ങിയത് 1.6 ലക്ഷത്തിന്റെ ഡ്രസ്സിൽ

ഫിറ്റ്നസിന്റെയും ഫാഷൻറെയും കാര്യത്തിൽ ബിപാഷ ബസു അന്നും ഇന്നും ബോളിവുഡിലെ മിന്നും താരമാണ്. ആദ്യ സിനിമ ആയ അജ്നബി ഇറങ്ങി 20 വര്ഷം പിന്നിടുമ്പോഴും താരത്തിന്റെ തിളക്കത്തിന് ഒരു കുറവും ഇല്ല. ബോള്‍ഡായി കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്ന ചുരുക്കം ചില ബോളിവുഡ് നായികമാരില്‍ മുന്‍ സീറ്റിലാണ് ബിപാഷക്ക് സ്ഥാനം.

ഇപ്പോഴിതാ പിങ്ക് ഔട്ട്ഫിറ്റിലുള്ള ബിപാഷയുടെ പുതിയ ലുക്ക്‌ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ബെംഗളൂരുവിൽ നടന്ന ബിസിനസ് അവാർഡ് ചടങ്ങിലാണ് താരത്തിന്റെ സ്റ്റൈലിഷ് എൻട്രി. പിങ്ക് നിറത്തിലുള്ള സീക്വിൻ ഡ്രസ്സും ജാക്കറ്റുമായിരുന്നു ബിപാഷ ധരിച്ചത്. ജാക്കറ്റിൽ ഫ്ലോറൽ എംബ്രോയ്ഡറിയുടെ മനോഹാരിത നിറയുന്നു. ഡിസൈനർ വരുൺ ബാൽ ആണ് ഈ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. 1.6 ലക്ഷം രൂപയാണ് ഡ്രസ്സിന്റെ വില.

വരുൺ രഹേജയുടെ ജ്വല്ലറി കളക്ഷനിൽ നിന്നുമുള്ള നീളൻ സ്റ്റെമെന്റ്റ് കമ്മലുകളും മോതിരവും ബിപാഷയുടെ ലുക്കിന്റെ അഴക് കൂട്ടി. സെലിബ്രിറ്റി സ്റ്റൈലിസ്റ് ഇശാ അമീൻ ആണ് ബിപാഷയെ അണിയിച്ചൊരുക്കിയത്.  പിങ്കിന്റെ രണ്ട് ഷെയ്ഡുകൾ ഉള്ള ഒരു ഡ്രെസ്സും ഒരു ഓവർക്കോട്ടും ചേർന്നതായിരുന്നു ബിപാഷയുടെ ഔട്ട്ഫിറ്റ്. സീക്വിനുകൾ പിടിപിച്ച ബേബി പിങ്ക് നീളൻ ഉടുപ്പിന് ഭംഗി കൂട്ടിയത് നിറയെ എംബ്രോയിഡറി ചെയ്ത ഡാർക്ക് പിങ്ക് ഓവർകോട്ടാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ബോളിവുഡ് സിനിമയിലെ അഭിനേത്രികള്‍ പാലിക്കേണ്ട അലിഖിത 'നിയമാവലി'കളെക്കുറിച്ച് ബിപാഷ കഴിഞ്ഞ ദിവസം വെട്ടിത്തുറന്നു സംസാരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആദ്യകാലത്ത് ഇരുണ്ട നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും വെള്ളം കുടിക്കുമ്പോള്‍ പോലും മറ്റുള്ളവര്‍ 'തെറ്റിദ്ധരിക്കാന്‍' ഇടയാക്കരുതെന്ന് പറഞ്ഞവരുണ്ടെന്നുമാണ് ബിപാഷ പറഞ്ഞത്. കാമുകനെക്കുറിച്ച് സംസാരിക്കരുത്, ബാക്ക്‌ലെസ് വസ്ത്രം ധരിച്ച് പൊതുചടങ്ങിലെത്തരുത്, ഇരുണ്ട നിറമായാതുകൊണ്ട് സൂര്യപ്രകാശമേല്‍ക്കരുത് തുടങ്ങി വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ സകല സീമകളും ലംഘിക്കുന്ന കപട സദാചാര വാദികളുടെ സങ്കേതമാണ് ബോളീവുഡ് എന്ന് തുറന്നു പറയുകയായിരുന്നു അവര്‍.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Lifestyle

പച്ചമാംസം കഴിച്ച് ആരോഗ്യസംരക്ഷണം: അമേരിക്കന്‍ യുവാവ് വൈറല്‍

More
More
Web Desk 2 weeks ago
Lifestyle

ഇരുപത് കോടി വില പറഞ്ഞ 'സുല്‍ത്താന്‍' വിടവാങ്ങി

More
More
Web Desk 3 weeks ago
Lifestyle

1.8 ലക്ഷത്തിന്റെ സാരിയില്‍ തിളങ്ങി മാധുരി; ചിത്രങ്ങള്‍ വൈറല്‍

More
More
Web Desk 4 weeks ago
Lifestyle

സിദ്ധാർത്ഥ് ശുക്ലയുടെ മുഖം ടാറ്റൂ ചെയ്ത് ഷെഹനാസിന്റെ സഹോദരന്‍

More
More
Web Desk 1 month ago
Lifestyle

അൻസി കബീർ മിസ്സ് സൗത്ത് ഇന്ത്യ; വിജയികളിലേറെയും മലയാളികൾ

More
More
Lifestyle

ഹരിണി മോഹൻ നായർ, മിസ് ക്വീൻ കേരള 2021

More
More