ഒളിമ്പിക്സ് മാറ്റി, ചരിത്രത്തില്‍ ആദ്യമായി

ടോക്കിയോ: ലോകയുദ്ധങ്ങളുടെ കാലങ്ങളില്‍ രണ്ടു തവണ ഒളിമ്പിക്സ് നടത്താതിരുന്നിട്ടുണ്ട്.പക്ഷെ ചരിത്രത്തില്‍ ആദ്യമായാണ് ഒളിമ്പിക്സ് മാറ്റി വെക്കുന്നത്. കൊറോണാ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മറ്റൊന്നും ചിന്തിക്കാന്‍ സമയമില്ലെന്ന് തെളിയിക്കുന്നതാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടെയും ഒളിമ്പിക്സ് സമിതി തലവന്‍റെയും നടപടി. ഒരു വര്‍ഷത്തേക്കാണ് ഒളിമ്പിക്സ് മാറ്റിവെച്ചിരിക്കുന്നത്.

2020- ജൂലൈ 24-മുതല്‍ ആഗസ്റ്റ്‌ 9-വരെ ടോക്കിയോയിലാണ് ഒളിമ്പിക്സ് നടക്കേണ്ടിയിരുന്നത്. ആതിഥേയരായ ജപ്പാനിലും പങ്കെടുക്കേണ്ട മറ്റ് രാഷ്ട്രങ്ങളിലും കൊറോണ ബാധ രൂക്ഷമാണ്. രോഗംമൂലം സമനില വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഒളിമ്പിക്സില്‍ സാധാരണ മെഡല്‍ വേട്ട നടത്തുന്ന രാജ്യങ്ങള്‍. അക്കാരണത്താല്‍ ഒളിമ്പിക്സ് ഒരു വര്‍ഷം നീട്ടിവെക്കാനാണ് ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്. അതനുസരിച്ച് 2021-ജൂലൈയില്‍ നടക്കുമെന്നാണ് അറിയിപ്പ്.

അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി ചെയര്‍മാന്‍ തോമസ്‌ ബാക്കുമായുള്ള ചര്‍ച്ചക്കു ശേഷം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയാണ് ഒളിമ്പിക്സ് ഒരു വര്‍ഷത്തേക്ക് മാറ്റിവെച്ചതായി അറിയിച്ചത്. തൊട്ടു പിറകെ അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റിയും പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ചു.


Contact the author

web desk

Recent Posts

International

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഗ്രീസ്; കുഞ്ഞുങ്ങളെ ദത്തെടുക്കാനും അനുമതി

More
More
International

ഗസയിലെ കൂട്ടക്കൊല ന്യായീകരിക്കാനാവില്ല; ഇസ്രായേലിനെതിരെ വത്തിക്കാന്‍ മുഖപത്രം

More
More
International

അമേരിക്കയില്‍ റാലിക്കിടെ വെടിവയ്പ്പ്; ഒരു മരണം, 21 പേര്‍ക്ക് പരിക്കേറ്റു

More
More
International

ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ലോകത്തെ ഏറ്റവും മികച്ച മന്ത്രി

More
More
International

ചൊവ്വയെ മനുഷ്യരുടെ കോളനിയാക്കും, 10 ലക്ഷം പേരെ അയയ്ക്കുകയാണ് ലക്ഷ്യം- ഇലോൺ മസ്‌ക്

More
More
International

ഇസ്‌ലാമിക നിയമം ലംഘിച്ച് വിവാഹം; ഇമ്രാൻ ഖാനും ഭാര്യക്കും ഏഴു വർഷം തടവു ശിക്ഷ വിധിച്ച് പാക് കോടതി

More
More