അസമില്‍ കുടിയൊഴിപ്പിക്കല്‍ തുടരുന്നു: പൊലിസിനൊപ്പം അര്‍ദ്ധ സൈനീകരും

ഗുവാഹത്തി: പ്രതിഷേധങ്ങള്‍ക്കിടയിലും അസമില്‍ കുടിയൊഴിപ്പിക്കല്‍ തുടരുന്നു. പൊലീസിനുപുറമെ 32 കമ്പനി അര്‍ധസൈനികരെയും ഉപയോഗിച്ചാണ് ഒഴിപ്പിക്കൽ നടക്കുന്നത്. അതോടൊപ്പം കൂടുതല്‍ പൊലീസിനെയും സര്‍ക്കാര്‍ സംഭവസ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ 5,000 ത്തോളം ആളുകളെയാണ് കുടിയൊഴിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് ഇന്നും കുടിയൊഴിപ്പിക്കല്‍ നടക്കുന്നത്.

ദിവസങ്ങളായി നടക്കുന്ന കുടിയൊഴിപ്പിക്കലില്‍ നിരവധിയാളുകളാണ് ആഹാരവും, താമസസൗകര്യമില്ലാതെ തുറസായ സ്ഥലങ്ങളില്‍ കഴിയുന്നത്. അസമിലെ ഗോത്രവിഭാഗങ്ങളിലെ ചെറുപ്പകാര്‍ക്ക് തൊഴില്‍ നല്‍കാനെന്ന പേരിലാണ് കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കുടിയൊഴിപ്പിക്കലിന്‍റെ ഭാഗമായി നടന്ന പ്രതിഷേധത്തില്‍ പൊലിസ് വെടിവെക്കുകയും 2 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൃതദേഹം പൊലീസിന്‍റെ കൂടെയുള്ള ഫോ​ട്ടോഗ്രാഫർ ചവിട്ടിമെതിച്ചിരുന്നു. അതോടൊപ്പം, വെടിയേറ്റു നിലത്തുവീണ പ്രതിഷേധക്കാരനെ പൊലീസ് ലാത്തിക്കൊണ്ട് അടിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇത് രാജ്യവ്യാപകമായി പ്രതിഷേധത്തിനു വഴിയൊരുക്കിയിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളാണ് കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും. 

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More