തമിഴ്നാട്ടില്‍ മിന്നല്‍ പരിശോധന: രണ്ടു ദിവസത്തിനിടെ 2500 ലേറെ ഗുണ്ടകളെ പൊക്കി

ചെന്നൈ: തമിഴ് നാട് സര്‍ക്കാര്‍ നടത്തിയ സ്റ്റൊമിംഗ് ഓപറേഷന്‍ എന്ന മിന്നല്‍ പരിശോധനയില്‍ 2500 ലധികം ഗുണ്ടകളെ പൊക്കി. സംസ്ഥാനത്ത് അധികരിക്കുന്ന ഗുണ്ടാ പ്രവര്‍ത്തങ്ങള്‍ക്ക് തടയിടാനായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം ഡിജിപി ശൈലേന്ദ്ര ബാബു സംസ്ഥാനത്തുടനീളം നടത്തിയ മിന്നല്‍ പരിശോധന വന്‍ വിജയമായി.

വാഹനങ്ങള്‍, വീടുകള്‍, പ്രത്യേക താവളങ്ങള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ച് നടത്തിയ പരിശോധനയില്‍ 1000 ത്തോളം മാരകായുധങ്ങള്‍ കണ്ടെടുത്തു. ഇതില്‍ കഠാരകള്‍, വാളുകള്‍, വടിവാളുകള്‍, പ്രത്യേക തരത്തിലുള്ള കത്തികള്‍ നാടന്‍ തോക്കുകള്‍ എന്നിവ പിടിച്ചെടുത്തു. പിടിക്കപ്പെട്ടവരില്‍ 250 ഗുണ്ടകള്‍ പിടികിട്ടാപുള്ളികളാണ് എന്ന് പോലിസ് അറിയിച്ചു. ഒരേസമയം 16,376 സ്ഥലങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിടിക്കപ്പെട്ടവരില്‍ 200 ലധികം പേരെ കേസെടുത്ത് ജാമ്യം നല്‍കി വിട്ടു. എന്നാല്‍ ഏകദേശം 750 ഗുണ്ടകളെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ തമിഴ്നാട്ടില്‍ 283 പേരെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റുചെയ്തിട്ടുണ്ട്. പിടിക്കപ്പെട്ടവരില്‍ നിന്ന് ഇതുവരെ തെളിയിക്കപ്പെടാത്ത നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിയുമെന്നാണ് പോലിസ് നല്‍കുന്ന സൂചന. 

Contact the author

National Desk

Recent Posts

National Desk 10 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 13 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 13 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 16 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More