കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം പത്ത് മാസം പിന്നിട്ടു; തിരിഞ്ഞുനോക്കാതെ മോദി സര്‍ക്കാര്‍

ഡല്‍ഹി: വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പത്തുമാസം പിന്നിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ തമ്പടിച്ച് പ്രതിഷേധിക്കുന്നത്. നാളത്തെ ഭാരത് ബന്ദോടെ കര്‍ഷകസമരം മൂന്നാംഘട്ടത്തിലേക്ക് കടക്കും. 2020 നവംബര്‍ 26-നാണ് ഡല്‍ഹിയില്‍ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചത്. സമരം പത്ത് മാസം കടന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും അവഗണന മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

സമരത്തിന്റെ തുടക്കത്തില്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും കര്‍ഷകര്‍ ഖാലിസ്ഥാനികളും തീവ്രവാദികളുമാണെന്ന് മുദ്രകുത്താന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് ബിജെപി സര്‍ക്കാര്‍ കര്‍ഷകരുമായി ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നടത്തി. പതിനൊന്ന് ഒത്തുതീര്‍പ്പുചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു. നിയമങ്ങളില്‍ ഭേദഗതികളാവാം എന്നാല്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പക്ഷം. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കര്‍ഷകരുടെ ഭാരത്‌ ബന്ദിന് കേരളത്തിലെ ഇടതു സംഘടനകളും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരത്​ ബന്ദ്​ നടക്കുന്ന സെപ്​തംബർ 27-ന്​ കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് കേരളത്തിലെ എല്‍ ഡി എഫ് നേതൃത്വം അറിയിച്ചു. വിവിധ കര്‍ഷക സംഘടനകള്‍, തൊഴിലാളി, വ്യവസായ യൂണിയനുകള്‍, വിദ്യാർഥി-വനിത സംഘടനകള്‍ തുടങ്ങി നിരവധി മേഖലകളിലുള്ളവര്‍  സമരത്തിന്​ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

യുപി തെരഞ്ഞെടുപ്പ്; 40 ശതമാനം സീറ്റുകളിലും വനിതകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്കാ ഗാന്ധി

More
More
Web Desk 22 hours ago
National

കേരളത്തിലെ മഴക്കെടുതി; സഹായഹസ്തവുമായി സ്റ്റാലിനും ദലൈലാമയും

More
More
Web Desk 22 hours ago
National

കര്‍ഷകരെ കാര്‍ കയറ്റിക്കൊന്ന സംഭവം: ബിജെപി നേതാവ് ഉള്‍പ്പെടെ 4 പേര്‍ കൂടി അറസ്റ്റില്‍

More
More
Web Desk 1 day ago
National

അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി അമരീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

മകന് 18 കഴിഞ്ഞാലും വിദ്യാഭ്യാസ ചെലവില്‍ പിതാവിന് ഉത്തരവാദിത്വമുണ്ട് - ഹൈക്കോടതി

More
More
National Desk 1 day ago
National

ലഖിംപൂര്‍: കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നു

More
More