'എല്ലാക്കാലവും നിങ്ങള്‍ക്ക് എന്നെ തടയാനാവില്ല' ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ലോകസമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനുളള അപേക്ഷ നിരസിച്ച കേന്ദ്രസർക്കാരിന്റെ നടപടിയെ വിമർശിച്ച് മമതാ ബാനർജി. 'ഞാന്‍ ഏതൊക്കെ സ്ഥലങ്ങളില്‍ പോകുന്നത് നിങ്ങള്‍ക്ക് തടയാനാകും' മമത ചോദിച്ചു. എല്ലാ കാലത്തും തന്നെ തടയാനാവില്ലെന്നും മമത മുന്നറിയിപ്പ് നല്‍കി. 

ഭബനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുമുന്നോടിയായുളള പ്രചരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ബിജെപിക്കെതിരായ രൂക്ഷ വിമര്‍ശനം. ഒക്ടോബര്‍ 6,7 തിയതികളിലായാണ് ഇറ്റയിയില്‍ ലോകസമാധാന സമ്മേളനം നടക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ട്രാഗി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ച ഏക നേതാവാണ് മമതാ ബാനര്‍ജി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ല ലോകസമാധാന സമ്മേളനം എന്ന് പറഞ്ഞാണ് വിദേശകാര്യമന്ത്രാലയം മമതയ്ക്ക് അനുമതി നിഷേധിച്ചത്. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മമതാ ബാനര്‍ജിക്ക് പരിപാടിയില്‍ പങ്കെടുക്കാനാവില്ല.

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 2 days ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More