നാര്‍ക്കോട്ടിക് ജിഹാദ്: ചിദംബരം പറഞ്ഞത് ചിദംബരത്തോട് ചോദിക്കണം

തിരുവനന്തപുരം: പാലാ ബിഷപ്പിനെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ തള്ളി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. കേരളത്തിലെ കാര്യം ആധികാരികമായി പറയേണ്ടത് കെ പി സി സിയാണെന്നും പി ചിദംബരം പറഞ്ഞതിനെ കുറിച്ച് ചിദംബരത്തോട് തന്നെ ചോദിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. പാല ബിഷപ്പിനെ വിമര്‍ശിച്ച ചിദംബരത്തിന്റെ പ്രസ്താവനയെ കുറിച്ചു പ്രതികരണമാരാഞ്ഞ  മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. വേറെയാരെങ്കിലും നടത്തുന്ന പ്രസ്താവനയുടെ സാഹചര്യം മനസ്സിലാക്കി പ്രതികരിക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്നും കെ പി സി സി പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ ചിദംബരം രൂക്ഷമായി വിമര്‍ശിച്ചത്. യുവതീയുവാക്കളെ ഭയപ്പെടുത്താനായി ഹിന്ദു വര്‍ഗീയവാദികള്‍ കണ്ടെത്തിയ രാക്ഷസനായിരുന്നു ലവ് ജിഹാദ്. പുതിയ രാക്ഷസനാണ് നാര്‍ക്കോട്ടിക് ജിഹാദ്. അതിന്റെ സൃഷ്ടാവ് ഫാദര്‍ ജോസഫ് കല്ലറങ്ങാട്ടിനെപ്പോലെ ഒരു ബിഷപ്പായതില്‍ തനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും വേദനയുണ്ട് എന്നാണ്  പി ചിദംബരം പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ബിഷപ്പിന്റെ വികൃതമായ ചിന്തയാണ് ഈ പരാമര്‍ശത്തിലൂടെ പുറത്തുവന്നത്. സാമുദായിക ചേരിതിരിവുണ്ടാക്കുകയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ ലക്ഷ്യമിടുന്നത്. മതഭ്രാന്തന്മാര്‍ക്ക് ഇസ്ലാം അപരവും മുസ്ലീങ്ങള്‍ അപരന്മാരുമാണ്. വാക്കിലൂടെയോ പ്രവൃത്തിയിലൂടെ വിവേചനത്തിന്റെ സൂഷ്മതലങ്ങളിലൂടെയോ പ്രകടിപ്പിക്കുന്ന ഇത്തരം മതഭ്രാന്തിനെ ഒരു മതേതര രാജ്യം തീര്‍ച്ചയായും അവസാനിപ്പിക്കണം' പി ചിദംബരം തന്റെ ലേഖനത്തില്‍ പറഞ്ഞു. 

എന്നാല്‍ താന്‍ ചിദംബരവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ പ്രസ്താവന എന്തായാലും പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നുമാണ്  കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞത് 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

മഴ ശക്തമാകും; മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിര്‍ദ്ദേശം

More
More
Web Desk 16 hours ago
Keralam

ഒറ്റധർമം: നാരായണ ഗുരു ബുദ്ധനെയും ലാവോ സുവിനെയും പോലെ- നിസാര്‍ അഹമദ്

More
More
Web Desk 17 hours ago
Keralam

തിയേറ്ററുകള്‍ ഈ മാസം 25 ന് തുറക്കും

More
More
Web Desk 20 hours ago
Keralam

മൂന്ന് വര്‍ഷത്തിനുശേഷം ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

More
More
Web Desk 21 hours ago
Keralam

പെണ്‍കുട്ടികള്‍ ക്ലീനിങും കുക്കിങും അറിഞ്ഞിരിക്കണമെന്ന പരാമര്‍ശത്തില്‍ മുക്തക്കെതിരെ പരാതി

More
More
Web Desk 21 hours ago
Keralam

'ഇരുപത് മിനിറ്റോളം ഞാന്‍ അവിടുണ്ടായിരുന്നവരോട് മാറി മാറി സോറി പറഞ്ഞിട്ടുണ്ട്' - ഗായത്രി സുരേഷ്‌

More
More