നൂര്‍നഗറിലെ ക്ഷേത്രം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ മുസ്ലീം വിഭാഗം കോടതിയില്‍

ഡല്‍ഹി: കയ്യേറ്റ മാഫിയയില്‍ നിന്ന് ക്ഷേത്രത്തിന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മുസ്ലീങ്ങള്‍. കയ്യേറ്റ മാഫിയ ക്ഷേത്രം നശിപ്പിച്ച് നിയമവിരുദ്ധമായി ഭൂമി സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും വര്‍ഗീയ കലാപം സൃഷ്ടിക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത് എന്നുമാണ് പ്രദേശവാസികളുടെ ആരോപണം. ജാമിയാ നഗറിലെ നൂര്‍നഗറിലെ ക്ഷേത്രം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് നൂര്‍നഗറിലെ മുസ്ലീം വിഭാഗം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഒരുപാട് വര്‍ഷം പഴക്കമുളള ക്ഷേത്രത്തിന്റെ ധര്‍മ്മശാല ധൃതിപിടിച്ച് തകര്‍ത്തതായും പ്രദേശം നിരപ്പാക്കി കയ്യേറ്റം നടത്താന്‍ ശ്രമിക്കുന്നതായും പരാതിയില്‍ പറയുന്നു. നൂര്‍നഗറില്‍ ഭൂരിഭാഗവും മുസ്ലീം ജനവിഭാഗമാണ്. നാല്‍പ്പതോ അന്‍പതോ കുടുംബങ്ങള്‍ മാത്രമാണ് ഹിന്ദുക്കള്‍. ഇരുമതവിഭാഗത്തിലുളളവരും സമാധാനപരമായി ജീവിക്കുന്ന പ്രദേശത്ത്  ഫ്‌ളാ റ്റുകള്‍ നിര്‍മ്മിച്ച് വില്‍ക്കാനാണ് ചില മാഫിയാ സംഘങ്ങള്‍ ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ക്ഷേത്രം തകര്‍ക്കുകവഴി വര്‍ഗീയ കലാപമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും പരാതിയില്‍ ആരോപിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരാതി വാസ്തവമാണെന്ന് കണ്ടെത്തിയാല്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ് ഉത്തരവിട്ടു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 7 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 7 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 10 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More