മോൻസൺ ടിപ്പുവിന്റെ വ്യാജ സിംഹാസനം നിർമ്മിച്ചത് കുണ്ടന്നൂരില്‍ നിന്ന്

പുരാവസ്തു തട്ടിപ്പുക്കാരൻ മോൻസൺ മാവുങ്കൽ വ്യാജ പുരാവസ്തുക്കൾ ഉണ്ടാക്കിയത് കൊച്ചിയിൽ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിപ്പുവിന്റെ വ്യാജ സിംഹാസനം നിർമ്മിച്ചത് കുണ്ടന്നൂരിലും മോശയുടെ അംശവടി ഉണ്ടാക്കിയത് എളമക്കരയിലുമാണ്. യേശുവിനെ ഒറ്റിക്കൊണ്ട് യൂദാസ് വാങ്ങിയ പത്തു വെള്ളി നാണയങ്ങളില്‍ രണ്ടെണ്ണം, മുഹമ്മദ്‌ നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തല്‍ വിളക്ക്, യേശുവിന്റെ മുഖം തുടച്ച വെള്ളത്തുണി എല്ലാം തന്‍റെ അത്യപൂര്‍വ്വ ശേഖരത്തില്‍ ഉണ്ടെന്നാണ് പുരാവസ്‌തു തട്ടിപ്പിന്‌ ഇന്നലെ ക്രൈം ബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ മോന്‍സണ്‍ മാവുങ്കല്‍ ഉന്നതരെയടക്കം പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

പുരാവസ്​തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന്​ രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച്​ അഞ്ചുപേരിൽനിന്ന്​ 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച്‌ മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്യുന്നത്. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

അതേസമയം, മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി അപേക്ഷയിൽകോടതി ഇന്ന് വിധി പറയാനായിരിക്കുകയാണ്. എറണാകുളം സിജെഎം കോടതിയാണ് അപേക്ഷകള്‍ പരിഗണിയ്ക്കുക. ഇതിനിടയിൽ മോൻസണെ ഒരു കേസിൽകൂടി പ്രതിയാക്കി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പാല സ്വദേശി രാജീവ് ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊച്ചി കലൂരിലാണ് മോന്‍സന്‍റെ പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ മോൻസനുള്ളത് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും 2020 ൽ തന്നെ കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന്, ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ എൻഫോഴ്സെമെന്റ് അന്വേഷണം ഡിജിപി (DGP) ശുപാർശ ചെയ്തിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 6 hours ago
Keralam

രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - മുഖ്യമന്ത്രി

More
More
Web Desk 7 hours ago
Keralam

എസ് എഫ് ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ്- പി സി വിഷ്ണുനാഥ്

More
More
Web Desk 7 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെയുള്ള അതിക്രമം നേതൃത്വത്തിന്‍റെ അറിവോടെയല്ല - വി പി സാനു

More
More
Web Desk 7 hours ago
Keralam

അട്ടപ്പാടി മധു കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

More
More
Web Desk 8 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - എം എ ബേബി

More
More