അമരീന്ദര്‍ സിംഗ് ബിജെപിയിലേക്കെന്ന് സൂചന; അമിത്ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച

ഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും.  ഇന്ന് ഉച്ചയ്ക്കുശഷം ഡല്‍ഹിയിലെത്തുന്ന അമരീന്ദര്‍ സിംഗ്  ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കാണുമെന്നും   റിപ്പോര്‍ട്ടുണ്ട്. സെപ്റ്റംബര്‍ 18-നാണ് അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. ചരണ്‍ജിത് സിംഗ് ചാന്നിയുടെ സത്യപ്രതിഞ്ജ ചടങ്ങിലും അമരീന്ദർ പങ്കെടുത്തിരുന്നില്ല. 

നവ്ജ്യോത് സിംഗ് സിദ്ധു പഞ്ചാബ് പി സി സി അധ്യക്ഷനായതിനുപിന്നാലെയാണ് അമരീന്ദറിനെതിരായ നീക്കം ശക്തമായത്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട്  40 എം എല്‍ എമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അമരീന്ദര്‍ സിംഗിന്റെ രാജി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിനോടുള്ള അതൃപ്തി പരസ്യമായി അമരീന്ദര്‍ സിംഗ് പ്രകടിപ്പിച്ചിരുന്നു. നവജ്യോത് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള എല്ലാ ശ്രമത്തെയും എന്തുവില കൊടുത്തും തടയും. പാകിസ്ഥാനുമായി ബന്ധമുള്ളയാളെ പഞ്ചാബ് ഭരിക്കാന്‍ അംഗീകരിക്കില്ല എന്നും അമരീന്ദർ സിംഗ് പറഞ്ഞു

അദ്ദേഹം കഴിവുകുറഞ്ഞ വ്യക്തിയാണ്. പഞ്ചാബ് മുഖ്യമന്ത്രിയെന്നാല്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ്. സിദ്ദുവിനെ ഒരിക്കലും പഞ്ചാബിന്‍റെ  മുഖ്യമന്തിയാവാന്‍ സമ്മതിക്കില്ല. പാകിസ്താനുമായി 600 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സംസ്ഥാനം കൂടിയാണ് പഞ്ചാബ്‌. അത്തരമൊരു തീരുമാനം രാജ്യ സുരക്ഷക്ക് ദോഷം ചെയ്യും എന്നും അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 23 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More