കനയ്യയിൽ, ജിഗ്‌നേഷിൽ ഈ രാജ്യത്തെ ചെറുപ്പക്കാരെ ഉണർത്താനുള്ള ഊർജ്ജമുണ്ട്: ഹരീഷ് വാസുദേവന്‍

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നത് സ്വാർഥത കൊണ്ടോ അധികാരമോഹം കൊണ്ടോ ആവില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി. കനയ്യയിൽ, ജിഗ്‌നേഷിൽ ഈ രാജ്യത്തെ ചെറുപ്പക്കാരെ ഉണർത്താനുള്ള ഊർജ്ജമുണ്ട്, അവർക്കത് കുറച്ചുകൂടി എഫക്ടീവായി ഉപയോഗിച്ച് സംഘപരിവാർ രാഷ്ട്രീയത്തെ എതിർക്കണം എന്നു തോന്നിക്കാണുമെന്നും ഹരീഷ് വിലയിരുത്തുന്നു.

ഹരീഷിന്‍റെ കുറിപ്പ്:

ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന രാഷ്ട്രീയ പാഠമാകാം കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും പഠിച്ചത്. അവരത് പ്രാവർത്തികമാക്കി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. CPI യുടെ ഏറ്റവും ഉയർന്ന സമിതിയിൽ ഇത്ര ചെറുപ്പത്തിൽ എത്തിയിട്ടും, കനയ്യയ്ക്ക് തന്റെ മണ്ഡലത്തിൽ കൂടെ നിൽക്കുന്നവരെപ്പോലും നിലനിർത്താനുള്ള  സാമ്പതികാവസ്ഥ ഉണ്ടായിരുന്നില്ല എന്നു ഉറ്റസുഹൃത്ത് പറഞ്ഞു കേട്ടിട്ടുണ്ട്. അതിൽ നിരാശനുമായിരുന്നു. ആ ചെറുപ്പക്കാരൻ വെറും സ്വാർഥത കൊണ്ടോ അധികാരമോഹം കൊണ്ടോ പാർട്ടിമാറി എന്നു ഞാൻ കരുതുന്നില്ല. CPI ദേശീയ പാർട്ടിയായി വളരുന്ന സാധ്യതയൊന്നും അതിന്റെ ഇപ്പോഴത്തെ പോക്ക് വെച്ചു മൂപ്പര് കാണുന്നുണ്ടാവില്ല.

കനയ്യയിൽ, ജിഗ്‌നേഷിൽ ഈ രാജ്യത്തെ ചെറുപ്പക്കാരെ ഉണർത്താനുള്ള ഊർജ്ജമുണ്ട്. അവർക്കത് കുറച്ചുകൂടി എഫക്ടീവായി ഉപയോഗിച്ച് സംഘപരിവാർ രാഷ്ട്രീയത്തെ എതിർക്കണം എന്നു തോന്നിക്കാണും. താൽക്കാലികമായ ശരി കോണ്ഗ്രസ് ആണെന്നും.

ഇതും ആത്യന്തികമായ ശരിയാണെന്ന് തോന്നുന്നില്ല.  ഇതുവരെ കനയ്യ വിളിച്ച മുദ്രാവാക്യങ്ങൾ കോണ്ഗ്രസിൽ ഇരുന്ന് ആത്മാർത്ഥമായി വിളിക്കാൻ പറ്റുമെന്നും കരുതുന്നില്ല. പക്ഷെ, തൽക്കാലം അയാൾക്ക് വിശാലമായ ഒരു ക്യാൻവാസ് കിട്ടും. ഈ രാജ്യത്തിനു അതിപ്പോൾ ആവശ്യമാണ് എന്നു ഞാൻ കരുതുന്നു. ഇത്ര പെട്ടെന്ന് നേതാവായി വളർത്തിയ പാർട്ടിക്കും അനുഭാവികൾക്കും ഏറെ സങ്കടവും ചതിവും തോന്നുമെങ്കിൽപ്പോലും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

More
More
Web Desk 8 hours ago
Keralam

മുഖ്യമന്ത്രിയുടെ ക്യൂബ-യുഎസ് യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

More
More
Web Desk 14 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More