പഞ്ചാബ്: ഡല്‍ഹി മുഖ്യമന്ത്രിയും, ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള് ഇന്ന് പഞ്ചാബ് സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ പര്യടനത്തിനാണ് കേജരിവാള്‍ പഞ്ചാബിലെത്തുന്നത്. പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നവ്ജോത് സിങ് സിദ്ദു രാജിവച്ചതിന് പിന്നാലെയാണ് കേജരിവാളിന്റെ പഞ്ചാബ് സന്ദര്‍ശനം. അതോടൊപ്പം സിദ്ദു കോണ്‍ഗ്രസ് വിട്ട് ആം ആദ്മിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളാണ് ആം ആദ്മി നേടിയത്. കോണ്‍ഗ്രസിലെ അഭ്യന്തര പ്രശ്നങ്ങള്‍ മുതലെടുക്കാനുള്ള ശ്രമമാണ് ആം ആദ്മി നടത്തുന്നത്. അതേസമയം, സെപ്റ്റംബര്‍ 30 ന് അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തില്‍ വലിയ ചിലപ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പഞ്ചാബിന്റെ ഇലക്ഷന് ചുമതലയുള്ള ആം.ആദ്മി പാര്‍ട്ടി ദേശീയ വക്താവ് രാഗവ് ചദ്ദ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അടുത്ത വർഷം ആദ്യമാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഡല്‍ഹി മോഡല്‍ മുന്‍ നിര്‍ത്തിയാണ് ആം ആദ്മി തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. അതേസമയം, കോണ്‍ഗ്രസിലെ അഭ്യന്തര പ്രശ്നങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ആം ആദ്മി നേതാക്കള്‍ വിലയിരുത്തുന്നു.