മേക്ക്ഓവറിലൂടെ വൃദ്ധനായി മാറി നടി

മിക്കപ്പോഴും നടിമാരുടെ മേക്ക്ഓവറുകളും ഫോട്ടോഷൂട്ടുകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. നടിമാരുടെ വസ്ത്രവും മേക്കപ്പുമെല്ലാം വലിയ തോതില്‍ ചര്‍ച്ചയുമാവാറുണ്ട്. അത്തരത്തില്‍ ബിഗ്‌ബോസ് ഒടിടി വിന്നറും നടിയുമായ ദിവ്യ അഗര്‍വാള്‍ നടത്തിയ മേക്ക്ഓവറാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സുന്ദരിയായ യുവതിയല്ല മറിച്ച് വൃദ്ധനായാണ് ദിവ്യ മേക്ക് ഓവര്‍ നടത്തിയിരിക്കുന്നത്.

പ്രോസ്തറ്റിക് മേക്കപ്പിലൂടെയാണ് ദിവ്യ വൃദ്ധന്റെ രൂപത്തിലായത്. വെബ് ഷോയായ കാര്‍ട്ടലിനുവേണ്ടിയാണ് താരത്തിന്റെ പുതിയ മേക്ക്ഓവര്‍. ദിവ്യ അഗര്‍വാള്‍ തന്നെയാണ് തന്റെ മേക്ക്ഓവര്‍ ചിത്രം ഇന്‍സ്റ്റഗ്രമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കാര്‍ട്ടല്‍ വെബ് ഷോയിലേക്ക് തന്നെ തെരഞ്ഞെടുത്തതിന് ഏക്താ കപൂറിനോട് ദിവ്യ നന്ദി പറഞ്ഞു.

സിനിമയോടുളള തന്റെ അഭിനിവേശം കാട്ടുന്നതാണ് കാര്‍ട്ടലിലെ വേഷമെന്നും കാര്‍ട്ടല്‍ വളരെ മനോഹരമായ ഷോയാണെന്നും ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മേക്കപ്പിനായി മണിക്കൂറുകളോളാണ് താന്‍ ചെലവഴിച്ചതെന്നും തന്നിലെ ഏറ്റവും മികച്ചതിനെ പുറത്തെടുക്കാനാണ് ശ്രമിച്ചതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

Contact the author

Entertainment Desk

Recent Posts

Web Desk 2 weeks ago
Viral Post

റോയ് സളളിവന്‍- അമേരിക്കന്‍ 'മിന്നല്‍ മുരളി'

More
More
Viral Post

രോഗബാധിതയായ ആരാധികയ്ക്ക് ധൈര്യം പകർന്ന് രജനീകാന്ത്

More
More
Web Desk 4 weeks ago
Viral Post

മകളുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി ഗായിക കെ എസ് ചിത്ര

More
More
Web Desk 4 weeks ago
Viral Post

മരിച്ചെന്നുകരുതി വീട്ടുകാര്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു; 12 വര്‍ഷങ്ങള്‍ക്കുശേഷം പാക് ജയിലില്‍ നിന്ന് കത്തെഴുതി യുവാവ്

More
More
Viral Post

എന്റെ കരുത്താണ് അവര്‍; വിവാഹദിനത്തില്‍ സഹോദരിമാര്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് കത്രീന കൈഫ്‌

More
More
Web Desk 1 month ago
Viral Post

സിനിമ കണ്ടുകഴിയുമ്പോള്‍ നിങ്ങള്‍ സിജുവിന്റെ ഫാനായി മാറും- വിനയന്‍

More
More