പ്രസവവേദനയുടെയും വായനയുടെയും സമാന്തര കൊടുമുടികള്‍ - ലിഷാ യോഹന്നാന്‍

ലേബർ റൂമിലെ ഒഴിവുനേരങ്ങളിൽ വായിക്കാറുണ്ടോ എന്ന് ഞാനൊരു ചോദ്യം ചോദിച്ചാൽ, ലേബർ റൂമിലതിന് ഒഴിവുനേരങ്ങൾ കിട്ടാറുണ്ടോ എന്ന് മറുചോദ്യം വരുമെന്ന് എനിക്കറിയാം. എന്നാലും, ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിന്റെ തിരക്കുകൾക്കിടയിൽ ഒന്ന് ദീര്‍ഘശ്വാസമെടുക്കാന്‍ ഒരിത്തിരി സമയമൊക്കെ ഞങ്ങൾക്കും കിട്ടുന്നുണ്ടെന്ന് കൂട്ടിക്കോ.

ഒരു പ്രസവത്തിനും മറ്റൊരു പ്രസവത്തിനുമിടയിൽ, ഒരു Contraction നോക്കലിനും വേറൊരു contraction നോക്കലിനുമിടയിൽ, വീണുകിട്ടുന്ന ആ  ഇത്തിരിനേരത്ത് പ്രസവത്തിന്റെ ഒന്നാംഘട്ടത്തിനും രണ്ടാംഘട്ടത്തിനുമിടക്കുവച്ച് ഒരു പുസ്തകം വെറുതേ രണ്ടായി പകുത്തുവെയ്ക്കണം. പുതുമണം കൊതിച്ച് മറിച്ചുമറിച്ച് നോക്കണം. പന്നെ ഏതെങ്കിലുമൊരുപേജില്‍ കണ്ണുടക്കി തറഞ്ഞിരുന്നുപോകണം. വായനയുടെ കൊടുമുടികേറുന്ന അതേനേരത്ത് അപ്പുറത്തൊരു പെണ്ണ് സമാന്തരമായി വേദനയുടെ കൊടുമുടി കേറുന്നത് കണ്ട് ഓടിച്ചെല്ലണം. ഗർഭപാത്രത്തിന്റെ സങ്കോചങ്ങളും യോനീമുഖത്തിന്റെ വികാസങ്ങളും കണക്കാക്കുന്നതിനിടയിൽ ഒരു ഭരണയന്ത്രത്തിന്റെ പൽച്ചക്രങ്ങൾ തിരിയുന്നതെങ്ങനെയെന്നു മനക്കണക്കുകൂട്ടണം. പേറ്റുനോവിൽ പുളയുന്ന വയറില്‍ കൈവെച്ചു നിൽക്കുമ്പോൾ ഇവൾ സുജാതയാണെന്നും ഇവളുടെ ഉള്ളിലിളകുന്നതു ശശിയാണെന്നും സങ്കൽപിച്ചുനോക്കണം. പേറ്റുമുറിക്കു പുറത്തു കാത്തുനിൽക്കുന്നവരിൽ അനിതയെയോ ശേഖരപിള്ളയെയോ ബാലചന്ദ്രനെയോ തിരയണം.

അമ്മക്കരച്ചിലിൽ നിന്ന് ഉണ്ണിക്കരച്ചിലിലേക്കുള്ള ദൂരം ഓടിത്തീർക്കുന്ന തത്രപ്പാടിനിടയിൽ ഡോക്ടറിൽ നിന്നു ബ്യൂറോക്രാറ്റിലേക്കുള്ള ദൂരമോർത്തു ചിരിയ്ക്കണം. ചില ഭ്രാന്തൻ ചിന്തകളിൽ ദേവപാലനോടു സമരസപ്പെട്ട് ഈ പേറ്റുമുറിയൊരു വലിയ ഗർഭപാത്രമാണെന്നു കവിതതോന്നണം. പെട്ടെന്നൊരു ജോലിപറയുന്ന സീനിയറിന്റെ മുഖത്ത് ഡോക്ടർ ഗ്രിഫിത്ത്സിനെ കാണുകയും എല്ലാ ഡോക്ടർമാരും ഡോക്ടർ ഗ്രിഫിത്ത്സാണെന്നും അവർ ദേവപാലന്മാരുടെ കവിതകളെ ഗർഭപാത്രത്തിനകത്തുവച്ചുതന്നെ അരുംകൊല ചെയ്യുകയാണെന്നും ചിന്തിക്കണം. അങ്ങനെയങ്ങനെയിരിക്കുമ്പോ ലേബർ റൂമിലെ എല്ലാ ബഹളങ്ങൾക്കും നടുവിൽ വെച്ച് എന്റെ തലയൊരു പൂച്ചട്ടിയാണെന്നും അതു നിറയെ പല നിറത്തിലുള്ള പത്തുമണിപ്പൂക്കൾ പൂത്തു നിൽക്കുകയാണെന്നും, ചുറ്റും അസംഖ്യം പൂമ്പാറ്റകൾ പാറിപ്പറക്കുന്നുണ്ടെന്നും, ഏതോ ഒരു വണ്ട് നിർത്താതെ മൂളുന്നുണ്ടെന്നും എനിക്കു ചുമ്മാതങ്ങു തോന്നും. 'ഹൗസ് സർജാ' എന്ന പരുക്കൻ വിളികൾക്കു പിന്നാലെയോടുമ്പോഴും ഈ തോന്നലുകൾക്കൊടുവിൽ ഞാൻ പതിവുപോലെ തലചുറ്റി താഴെവീഴുമോ എന്ന് ഉള്ളിന്റെയുള്ളിലെ സ്ഥിരബുദ്ധിയുള്ള ഞാൻ വേവലാതിപ്പെടുന്നുണ്ടാവും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More