മോന്‍സന്‍ ഓഫീസില്‍ വന്നപ്പോള്‍ സംസാരിക്കുക മാത്രമാണ് ചെയ്തത് - മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന വിവരം നേരത്തേ ലഭിച്ചിരുന്നതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇയാള്‍ക്കെതിരെ അന്വേഷണം പുരോഗിക്കുകയായിരുന്നു അതിനാലാണ് അത് പുറത്തുപറയാതിരുന്നതെന്നും പൊലീസ് ആവശ്യപ്പെടുകയാണെങ്കില്‍ മോന്‍സന്റെ കൈവശമുളള ശേഖരം പുരാവസ്തുവകുപ്പ് പരിശോധിക്കുമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

'ആളുകളെ എങ്ങനെ പറ്റിക്കാമെന്ന വിഷയത്തില്‍ ശാസ്ത്രീയ പഠനം നടത്തിയ ആളാണ് മോന്‍സന്‍. ഇത്രയും പ്രഗത്ഭരായ പൊലീസ് ഉദ്യോഗസ്ഥരെ പോലും വീഴ്ത്താനുളള കഴിവ് അയാള്‍ക്കുണ്ടായിരുന്നു. ഒരു വിദേശ മലയാളി സംഘടനയുടെ പേരില്‍ അദ്ദേഹം എന്നെ കാണാന്‍ വന്നിരുന്നു. തന്റെ കയ്യില്‍ വലിയ രീതിയിലുളള പുരാവസ്തുശേഖരമുളളതായി പറഞ്ഞിരുന്നു. എറണാകുളത്തുവരുമ്പോള്‍ തന്റെ സ്ഥാപനം സന്ദര്‍ശിക്കണമെന്നും പറഞ്ഞു. കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടാണ് പോയത്. ഉടന്‍ സുഹൃത്ത് വിളിച്ച് പറയുകയുണ്ടായി ഇയാള്‍ തട്ടിപ്പുവീരനാണെന്ന്. മോന്‍സനെതിരായ അന്വേഷണത്തിന്റെ രേഖകളും ലഭിച്ചു. അന്വേഷണം പുരോഗമിക്കുന്ന സമയമായതിനാലാണ് സംഭവം പുറത്തുപറയാതിരുന്നത്' അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അയാള്‍ ഇത്തരത്തില്‍ പറ്റിച്ച നിരവധിപേരുടെ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അവരുടെ വിശ്വാസ്യതയെ മുതലെടുത്തുകൊണ്ടാണ് ഇദ്ദേഹം അവരെയെല്ലാം പറഞ്ഞ് പറ്റിച്ചത്. ഭാഗ്യത്തിന് താന്‍ അദ്ദേഹത്തിന്റെ വീട്ടിലോ ഓഫീസിലോ ഒന്നും പോയിട്ടില്ല. യാദൃശ്ചികമായി ഓഫീസില്‍ വന്നപ്പോള്‍ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 22 hours ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More
Web Desk 1 day ago
Keralam

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 1 day ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More