വള്ളംകളി ഇക്കൊല്ലം നടത്തും - മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: ഈ വര്‍ഷം നെഹ്റു ട്രോഫി വള്ളംകളി നടത്താനാണ് സര്‍ക്കാരും വിനോദ സഞ്ചാര വകുപ്പും ശ്രമിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കാണികളുടെ എണ്ണം ക്രമീകരിച്ച് ജനപ്രധിനികളുടെ ഉള്‍പ്പടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കി വള്ളംകളി നടത്തുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കോവിഡ് ഉന്നതാധികാര സമിതിയില്‍ ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും. ജില്ലാ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വള്ളംകളി നടത്തുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ടൂറിസം അഡിഷണല്‍ ചീഫ് സെക്രട്ടറി, ടൂറിസം ഡയറക്ടര്‍ എന്നിവരുമായി തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ടെന്നും. വള്ളംകളി സംഘടിപ്പിക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്കും ജില്ലയ്ക്ക് പൊതുവിലും ഉണര്‍വ്വേകുമെന്ന് മന്ത്രി പറഞ്ഞു.

എല്ലാ വര്‍ഷവും ആഗസ്ത് മാസത്തിലെ രണ്ടാം ശനിയാഴ്‌ചകളിലാണ് നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കൊവിഡ്‌ വ്യാപനം മൂലം പ്രഖ്യാപിച്ച ലോക് ഡൌണ്‍ ആണ് വള്ളം കളിക്ക് തടസ്സമായത്. ഇപ്പോള്‍ ലോക് ഡൌണ്‍ ഇളവുകളുടെ ഭാഗമായി സ്കൂളുകള്‍ വരെ തുറക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ടൂറിസം മേഖലയുടെ ഉണര്വ്വിനും വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും കേരളത്തിന്റെ തനത് ഫെസ്റ്റിവല്‍ പ്രോഗ്രാമുകള്‍ എത്രയും പെട്ടെന്ന് നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനജീവിതം സാധാരണ നിലയിലായി എന്ന പ്രതീതി വ്യാവസായിക രംഗത്തെ ഉണര്‍വ്വിന് അത്യാവശ്യമാണ് എന്ന വിലയിരുത്തലാണ് സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്നില്‍. സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമാ-സീരിയല്‍ ഷൂട്ടിംഗ് നടത്താന്‍ ഇതിനകം തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തിയറ്ററുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ ഉടന്‍  പരിഗണിക്കാനാണ് സാദ്ധ്യത.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോള്‍ ഒന്നാം ഡോസ് വാക്സിന്‍ വിതരണം ഏകദേശം 92.2 ശതമാനം പേരിലും പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളിലേക്ക് സംസ്ഥാനം കടക്കുന്നത്. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 59 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്കൂളുകളും കോളേജുകളും തുറക്കാന്‍ തീരുമാനിച്ചത്. ലോക്ക് ഡൌണ്‍ നടപ്പിലാക്കിയതിന്റെ ഭാഗമായി പൂട്ടിക്കിടക്കുന്ന സംസ്ഥാനത്തെ ഓഡിറ്റോറിയങ്ങളും കല്യാണ മണ്ഡപങ്ങളും തുറക്കുന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 23 hours ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More
Web Desk 1 day ago
Keralam

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 2 days ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More