ഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയാണെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന അപമാനം സഹിക്കാനാവാത്തതിനാലാണ് കോണ്‍ഗ്രസ് വിടുന്നതെന്നും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിടിവിയ്ക്കു നല്കിയ അഭിമുഖത്തിലാണ് അമരീന്ദര്‍ സിംഗ് നിലപാട് വ്യക്തമാക്കിയത്. അമരീന്ദര്‍ സിംഗ് സ്വന്തം പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
'ഞാന്‍ 52 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. എനിക്ക് എന്റേതായ വിശ്വാസങ്ങളും തത്വങ്ങളുമുണ്ട്. ഒരു ദിവസം രാവിലെ കോണ്‍ഗ്രസ് പ്രസിഡന്റ് വിളിച്ച് പറയുകയാണ് രാജി വെക്കണമെന്ന്. ഒരു ചോദ്യവും തിരിച്ച് ചോദിച്ചില്ല. വൈകുന്നേരം നാലുമണിയോടുകൂടി ഗവര്‍ണറുടെ അടുത്ത് പോയി രാജിവെച്ചു. ഇങ്ങനെയാണ് പാര്‍ട്ടി എന്നോട് പെരുമാറിയത്. അമ്പത് വര്‍ഷം ഇവിടെ നിന്നിട്ടും എന്നില്‍ വിശ്വാസമില്ലെങ്കില്‍ ഞാന്‍ പാര്‍ട്ടിയില്‍ തുടരുന്നതില്‍ എന്തര്‍ത്ഥമാണുളളത്' അമരീന്ദര്‍ സിംഗ് ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നവ്ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിനെക്കുറിച്ചും അമരീന്ദര്‍ സിംഗ് പ്രതികരിച്ചു. സിദ്ധു പക്വതയും സ്ഥിരതയുമില്ലാത്ത മനുഷ്യനാണ്. അയാള്‍ ഒരു ടീം പ്ലേയറല്ല. ഒറ്റയ്ക്ക് കളിക്കാനാണിഷ്ടം. അങ്ങനെയുളള ഒരാള്‍ എങ്ങനെയാണ് പഞ്ചാബിലെ കോണ്‍ഗ്രസിനെ നയിക്കുക. സിദ്ധുവിന് കപില്‍ ശര്ഷയുടെ ടിവി പരിപാടിയില്‍ ചെയ്തതുപോലെ ആളെക്കൂട്ടാന്‍ കഴിയും, പക്ഷേ അയാള്‍ രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ല. ഒരു പാര്‍ട്ടിയെയും സംസ്ഥാനസര്‍ക്കാരിനെയും ഒട്ടും ഗൗരവമില്ലാത്ത ഒരു വ്യക്തി എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോവുകയെന്നും അമരീന്ദര്‍ സിംഗ് ചോദിച്ചു.