സ്കൂള്‍ തുറക്കല്‍: ആദ്യഘട്ടത്തില്‍ യൂണിഫോമും, ഹാജരും നിര്‍ബന്ധമാക്കില്ല

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്ന ആദ്യഘട്ടത്തില്‍ യൂണിഫോമും, ഹാജറും നിര്‍ബന്ധമാക്കില്ല. വിദ്യാഭ്യാസ മന്ത്രി, അധ്യാപക സംഘടനകളുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുള്ള കുട്ടികള്‍ സ്കൂളില്‍ വരേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ അഞ്ചാം തിയതി വിശദമായ മാര്‍ഗരേഖ പുറത്തിറക്കും.

അതോടൊപ്പം, സ്കൂള്‍ തുറന്നാലുടന്‍ നേരിട്ട് പാഠഭാഗങ്ങളിലേക്ക് കടക്കേണ്ടതില്ലതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ആദ്യ ദിവസങ്ങളില്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ക്ലാസുകളാണ് നല്‍കേണ്ടത്. പിന്നീട് പ്രത്യേക ഫോക്കസ് ഏരിയകള്‍ നിശ്ചയിച്ച് പഠിപ്പിക്കാനുമാണ് തീരുമായിരിക്കുന്നത്. സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ഹാപ്പിനെസ് കരിക്കുലമാണ് പഠിപ്പിക്കുക. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ബ്രിഡ്ജ് സിലബസ് തയ്യാറാക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു . പ്രതിരോധമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തിയെന്നും, ഇതു സംബന്ധിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിനങ്ങളില്‍ ഉണ്ടാകുമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.  

Contact the author

Web Desk

Recent Posts

National Desk 11 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 12 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 13 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 14 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 16 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More