മോന്‍സന്‍ തട്ടിപ്പുകാരനാണെന്നറിഞ്ഞില്ല, പരാതി നല്‍കിയവരും ഫ്രോഡുകളാണ്- നടന്‍ ശ്രീനിവാസന്‍

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ താന്‍ പരിചയപ്പെട്ടത് ആയുര്‍വ്വേദ ഡോക്ടര്‍ എന്ന നിലയിലാണെന്ന് നടന്‍ ശ്രീനിവാസന്‍. മോന്‍സന്‍ തനിക്ക് ചികിത്സ ഏര്‍പ്പാടാക്കി. അയാള്‍ തട്ടിപ്പുകാരനാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും പിന്നീട് ഒരിക്കല്‍പോലും കണ്ടിട്ടില്ലെന്നും അദ്ദേഹം മനോരമാ ന്യൂസിനോട് പറഞ്ഞു. 

തന്റെ സുഹൃത്താണ് ഇയാളുടെ കയ്യില്‍ വലിയ തോതില്‍ പുരാവസ്തുശേഖരമുണ്ടെന്ന് പറഞ്ഞത്. അവിടെ എത്തിയപ്പോള്‍ അദ്ദേഹം ഡോക്ടറാണെന്ന് പറഞ്ഞു. എന്റെ അസുഖത്തെക്കുറിച്ച് ചോദിച്ചു. ഹരിപ്പാട്ടെ ഒരു ആശുപത്രിയില്‍ വിളിച്ചുപറയാം, പരിചയമുളള ഡോക്ടറാണ്. അവിടെ പതിനഞ്ചുദിവസം കിടന്നാല്‍ സുഖമാവുമെന്ന് പറഞ്ഞു. ചികിത്സയ്ക്കുശേഷം പണമടക്കാന്‍ ചെന്നപ്പോള്‍ മുഴുവന്‍ തുകയും നേരത്തേ തന്നെ മോന്‍സന്‍ കൊടുത്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീട് ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരില്‍ രണ്ടുപേര്‍ ഫ്രോഡുകളാണെന്നും പണത്തിനോടുളള ആര്‍ത്തിയുളളവരാണ് മോന്‍സന് പണം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുരാവസ്​തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന്​ രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച്​ അഞ്ചുപേരിൽനിന്ന്​ 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച്‌ മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്യുന്നത്. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും സിനിമാ മേഖലയിലെയും രാഷ്ട്രീയത്തിലെയും നിരവധി ആളുകളുമായും  ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 7 hours ago
Keralam

രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - മുഖ്യമന്ത്രി

More
More
Web Desk 8 hours ago
Keralam

എസ് എഫ് ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ്- പി സി വിഷ്ണുനാഥ്

More
More
Web Desk 8 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെയുള്ള അതിക്രമം നേതൃത്വത്തിന്‍റെ അറിവോടെയല്ല - വി പി സാനു

More
More
Web Desk 9 hours ago
Keralam

അട്ടപ്പാടി മധു കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

More
More
Web Desk 10 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - എം എ ബേബി

More
More