ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് യു എസ് സെനറ്റ്. ഇതിനോടനുബന്ധിച്ച് ഫേസ്ബുക്കിനെതിരെ രൂക്ഷവിമര്‍ശനമാണ് സെനറ്റ് അംഗങ്ങള്‍ ആരോപിച്ചിരിക്കുന്നത്. കുട്ടികള്‍ കൂടുതലായും ഇന്‍സ്റ്റഗ്രാമിലാണ് സമയം ചിലവഴിക്കുന്നത്. ഇത് കുട്ടികളുടെ മനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്നും, ഇത് വഴി കുട്ടികള്‍ക്ക് കൂടുതല്‍ കൗണ്‍സിലിങ്ങുകള്‍ നല്‍കേണ്ടി വരുന്നുവെന്നും സെനറ്റ് അംഗങ്ങള്‍ ആരോപിച്ചു.
കുട്ടികളുടെ ആരോഗ്യത്തെ ഇന്‍സ്റ്റഗ്രാം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്ക് സുരക്ഷാ മേധാവി ആന്റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്. സെനറ്റിനുമുന്‍പില്‍ ഹാജരായ ആന്റിഗണ്‍ ഡേവിസ്, ഇന്‍സ്റ്റഗ്രാം യുവാക്കളെ സഹായിക്കുന്നുവെന്നാണ് സേനറ്റിനുമുന്പില് വാദിച്ചത്. എന്നാല്‍, ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ചെറിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി നേരത്തെ വ്യക്തമാക്കിയിരുന്നു. ആദം മൊസേരിയുടെ വെളിപ്പെടുത്തല്‍ ഫേസ്ബുക്കിനെ സമര്ദത്തിലാക്കിയിരിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'വാള്‍സ്ട്രീറ്റ്' ജേണലാണ് ഇന്‍സ്റ്റഗ്രാമിന്റെ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടികള്‍ക്ക് അവരുടെ ശരീരത്തോടുള്ള കാഴ്ചപ്പാടിലും അവരുടെ ആത്മവിശ്വാസത്തിലും വിപരീതഫലമാണ് നല്‍കുന്നുവെന്നാണ് കണ്ടെത്തിയത്. ഗവേഷണ റിപ്പോര്‍ട്ട് വിവാദമായതോടെ അത്തരം ഒരു റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലായെന്നാണ് ഫെയ്സ്ബുക്കിന്റെ മറുപടി. അതോടോപ്പം, റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തി സെനറ്റ് അംഗങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിലും ആന്റിഗണ്‍ ഡേവിസ് പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.