ഭവാനിപൂരില്‍ മമത ബാനര്‍ജീക്ക് മിന്നുന്ന ജയം

കൊല്‍ക്കത്ത: ഭവാനിപൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മിന്നുന്ന ജയം. മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 58,389 വോട്ടുകള്‍ക്കാണ്  മമത ബാനര്‍ജീ വിജയിച്ചത്. 84,709 വോട്ടുകളാണ് മമമതക്ക് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായ പ്രിയങ്ക ടിബ്രെവാളിന് 26,320 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

തെരഞ്ഞെടുപ്പില്‍ എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഭവാനിപൂരില്‍ താമസിക്കുന്ന 46% ജനങ്ങളും ബംഗാളികളല്ലാത്തവരാണ്. അവരും എനിക്കാണ് വോട്ട് ചെയ്തിരിക്കുന്നത്. ഈ വിജയത്തിനൊപ്പം നിന്ന എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിവതും പരിശ്രമിച്ചു. എന്നാല്‍ വിജയം തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. ജങ്കിപ്പൂരിലും ഷംഷേര്‍ഗഞ്ചിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. - മമത ബാനര്‍ജി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ബംഗാളിലെ വിജയാഘോഷത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണമെര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ്‌ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും, അക്രമണ ങ്ങളുണ്ടാകാതെ മുന്‍ കരുതലെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Contact the author

National Desk

Recent Posts

National Desk 4 hours ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 4 hours ago
National

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

More
More
National Desk 12 hours ago
National

രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

More
More
National Desk 1 day ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
National Desk 1 day ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 1 day ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More