ഫേസ്ബുക്ക്‌ ലക്ഷ്യം വെക്കുന്നത് ലാഭം മാത്രം - വിമര്‍ശനവുമായി ഫേസ്ബുക്ക് മുന്‍ പ്രൊഡക്ട് മാനേജര്‍

വാഷിംഗ്‌ടണ്‍: ഫേസ്ബുക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി ഫേസ്ബുക്ക് മുന്‍ പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സിസ് ഹൗഗന്‍. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ഫേസ്ബുക്ക് ആളുകളുടെ സുരക്ഷയെക്കാള്‍ ലക്ഷ്യം വെക്കുന്നത് ലാഭമാണെന്ന് ഹൗഗന്‍ ആരോപിച്ചു. ഫേസ്ബുക്കില്‍ കുറച്ച് സമയം ചെലവിടുന്നയാള്‍ക്ക് വരുന്ന ഉള്ളടക്കങ്ങളെല്ലാം അയാളുടെ മുന്‍കാല പ്രവര്‍ത്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതുവഴി വിദ്വേഷ പ്രചരണങ്ങളും, വര്‍ഗീയ സന്ദേശങ്ങളുമെല്ലാം ആളുകളിലേക്ക് വേഗത്തിലെത്തുന്നു. ഇത് സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും ഹൗഗന്‍ പറഞ്ഞു. 

ഫെയ്‌സ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ഫ്രാന്‍സിസ് ഹൗഗന്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ ഹൗഗന്‍ പരാതി നല്‍കിയിട്ടുണ്ട്. കൗമാരക്കാരെ ഫെയ്‌സ്ബുക്ക് എങ്ങനെ ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും വരും ദിവസങ്ങളില്‍ മറുപടി പറയുമെന്ന് ഫ്രാന്‍സിസ് ഹൗഗനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് യു എസ് സെനറ്റ് ആരോപിച്ചത്. കുട്ടികള്‍ കൂടുതലായും ഇന്‍സ്റ്റഗ്രാമിലാണ് സമയം ചിലവഴിക്കുന്നത്. ഇത് കുട്ടികളുടെ മനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്നും, ഇത് വഴി കുട്ടികള്‍ക്ക് കൂടുതല്‍ കൗണ്‍സിലിങ്ങുകള്‍ നല്‍കേണ്ടി വരുന്നുവെന്നുമാണ് സെനറ്റ് അംഗങ്ങള്‍ ആരോപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടികളുടെ ആരോഗ്യത്തെ ഇന്‍സ്റ്റഗ്രാം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്‍റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്കിന് സെനറ്റിന്‍റെ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത്. 'വാള്‍സ്ട്രീറ്റ്' ജേണലാണ് ഇന്‍സ്റ്റഗ്രാമിന്‍റെ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. റിപ്പോര്‍ട്ട്‌ അനുസരിച്ച് കുട്ടികള്‍ക്ക് അവരുടെ ശരീരത്തോടുള്ള കാഴ്ചപ്പാടിലും, ആത്മവിശ്വാസത്തിലും വിപരീതഫലമാണ് നല്‍കുന്നുവെന്നാണ് കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാമുമായി ബന്ധപ്പെട്ട ഗവേഷണ വിവരങ്ങള്‍ വാള്‍സ്ട്രീറ്റ് ജേണലിന് വെളിപ്പെടുത്തിയത് ഹൗഗന്‍ ആയിരുന്നു.

Contact the author

International Desk

Recent Posts

Web Desk 2 days ago
Technology

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

More
More
Tech Desk 2 weeks ago
Technology

ട്രോളന്മാർ കരുണ കാണിക്കണം; സുക്കറിനു നഷ്ടം 52000 കോടി രൂപയാണ്

More
More
Technology

നെറ്റ്ഫ്ലിക്സിനെതിരെ പരാതിയുമായി ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് കമ്പനി

More
More
Tech Desk 3 weeks ago
Technology

ഇനി മുതല്‍ ട്വിറ്ററില്‍നിന്നും വരുമാനം ഉണ്ടാക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

More
More
Tech Desk 4 weeks ago
Technology

അശ്ലീലത്തിനായി 'റെഡ് റൂമുകള്‍'; 'ക്ലബ് ഹൗസില്‍' പോലീസ് നിരീക്ഷണം

More
More
Web Desk 4 weeks ago
Technology

എളുപ്പത്തില്‍ സ്റ്റിക്കര്‍ ഉണ്ടാക്കാം; വാട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍

More
More