ആര്യന്‍ ഖാന്‍ നാലുവര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ട്, ലഹരി കൈമാറിയത് മലയാളിയെന്ന് എന്‍സിബി

മുംബൈ:  മുംബൈയില്‍ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ മലയാളി ബന്ധമെന്ന് സൂചന. ആര്യന് ലഹരി കൈമാറിയെന്ന് സംശയിക്കുന്ന സുഹൃത്ത് ശ്രേയസ് നായരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. ആര്യന്‍ ഖാന്‍ നാലുവര്‍ഷമായി ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് നാര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ കണ്ടെത്തല്‍. കോര്‍ഡീലിയ കപ്പലിലേക്ക് ലഹരിയെത്തിച്ച ആളെയും ആര്യനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. നാളെ വൈകുന്നേരത്തോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും. 

13 ഗ്രാം കൊക്കെയ്‌നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും 5 ഗ്രാം എംഡിയുമാണ് കപ്പലില്‍ നിന്ന് പിടിച്ചെടുത്തത്. ആര്യന്‍ ഖാന്റെ ലെന്‍സ് കെയ്സില്‍ നിന്നാണ് മരുന്ന് കണ്ടെത്തിയതെന്നും 1.33 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും എന്‍സിബി കോടതിയെ അറിയിച്ചു. ആര്യന്‍ ഖാനും സുഹൃത്തുക്കളും മയക്കുമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുകളുണ്ടെന്നും എന്‍സിബി കോടതില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബോളിവുഡ്, ഫാഷന്‍, ബിസിനസ് മേഖലകളിലെ പ്രമുഖരുമായി മൂന്ന് ദിവസത്തെ സംഗീതയാത്രയാണ് കോര്‍ഡീലിയ കപ്പലില്‍ സംഘടിപ്പിച്ചത്. കപ്പലില്‍ നിരോധിത മരുന്നുകള്‍ ഉണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു എന്‍സിബിയുടെ റെയ്ഡ്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More