ട്രോളന്മാർ കരുണ കാണിക്കണം; സുക്കറിനു നഷ്ടം 52000 കോടി രൂപയാണ്

ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റുഫോമുകളായ വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്സ്ആപ്പും പ്രവര്‍ത്തനരഹിതമായതോടെ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള മറ്റു സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴയാണ്. 7 മണിക്കൂറിലേറെ നീണ്ട തടസത്തിനുശേഷം ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് എല്ലാം പ്രവര്‍ത്തനക്ഷമമായത്. വാട്സാപ്പും ഇൻസ്റ്റഗ്രാമും മെസഞ്ച‍റുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് ലോകവ്യാപകമായി നിശ്ചമായതോടെ ഇന്‍റർനെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും. വാട്സാപ്പിൽ മെസേജ് പോകുന്നില്ല, സ്റ്റാറ്റസ് ലോഡാവുന്നില്ല, എഫ്ബി പോസ്റ്റും ചെയ്യാനാകുന്നില്ല! ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ ട്രോളന്മാർ പണി തുടങ്ങിയതാണ്. ഇപ്പോഴും മാർക് സുക്കർബർഗും കമ്പനികളും കണക്കില്ലാത്ത പരിഹാസമാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് വിവിധ രാജ്യങ്ങളില്‍ വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനരഹിതമായത്. ഫേസ്ബുക്ക് തുറക്കുമ്പോള്‍ 'Sorry, something went wrong, We're working on it, and we'll get it fixed as soon as we can.' എന്ന സന്ദേശമാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. DNS സെര്‍വറില്‍ വന്ന തകരാറാണ് കാരണമെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. നേരത്തേയും ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍ തകരാറായിട്ടുണ്ടെങ്കിലും ഇത്രസമയം പണിമുടക്കുന്നത് ഇതാദ്യമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓഹരി വിപണിയിലും അതിന്‍റെ അനുരണനങ്ങള്‍ ഉണ്ടായി. ഫേസ്ബുക്കിന്‍റെ വിപണിമൂല്യം കുത്തനെ ഇടിഞ്ഞു. കൈയ്യിലുണ്ടായിരുന്ന ഓഹരികൾ ആളുകൾ ഒന്നൊന്നായി വിറ്റൊഴിഞ്ഞതോടെ സുക്കർബർഗിന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഏഴ് ബില്യൺ ഡോളർ നഷ്ടമായി, അതായത്, ഏകദേശം 52000 കോടി രൂപ! സെപ്തംബർ മാസത്തിന്റെ പകുതി മുതൽ സുക്കർബർഗിന് കണ്ടകശനിയാണ്. ഓഹരി വില 15 ശതമാനത്തോളം താഴേക്ക് പോയി. ഇന്നലെ മാത്രം 4.9 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. ഇതോടെ സുക്കറിന്റെ ആസ്തി 121.6 ബില്യൺ ഡോളറായി. ബ്ലൂംബെർഗ് ബില്യണയേർസ് ഇന്റക്സിൽ, അതിസമ്പന്നരിൽ ബിൽ ഗേറ്റ്സിന് പുറകിൽ അഞ്ചാം സ്ഥാനത്തേക്ക് സുക്കർബർഗ് വീണു. ആഴ്ചകൾക്കിടയിൽ അദ്ദേഹത്തിന് നഷ്ടമായത് 20 ബില്യൺ ഡോളറോളമാണ്.

Contact the author

Tech Desk

Recent Posts

Web Desk 1 month ago
Technology

അപകടത്തില്‍പെട്ടത് വ്യോമസേനയുടെ ഏറ്റവും അത്യന്താധുനികമായ ഹെലികോപ്റ്റര്‍!

More
More
Web Desk 1 month ago
Technology

സ്വിറ്റ്‌സര്‍ലന്റില്‍ ആത്മഹത്യാ മെഷീന്‍ നിയമവിധേയമാക്കി

More
More
Web Desk 1 month ago
Technology

ട്വിറ്ററിന്റെ തലപ്പത്തും ഇന്ത്യന്‍ വംശജന്‍; അഭിമാന നിമിഷം

More
More
Web Desk 2 months ago
Technology

ഫേസ്ബുക്ക് കമ്പനി ഇനി 'മെറ്റ' എന്നറിയപ്പെടും

More
More
Technology

ഈടില്ലാതെ 50 ലക്ഷം രൂപ വരെ ലോണ്‍ നല്‍കാന്‍ ഫേസ്ബുക്ക്

More
More
Web Desk 3 months ago
Technology

ഫേസ്ബുക്കിന്റെ പേര് മാറ്റാനൊരുങ്ങി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ?

More
More