ലഖിംപൂരില്‍ കര്‍ഷകരെ മനപ്പൂര്‍വ്വം വണ്ടി കയറ്റിക്കൊന്നതുതന്നെ- ദൃശ്യങ്ങള്‍ പുറത്ത്‌

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കാല്‍നടയായി മുന്നോട്ടുപോകുന്ന കര്‍ഷകര്‍ക്കുപിന്നില്‍ നിന്ന് ജീപ്പ് ഇടിച്ചുകയറ്റുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. കര്‍ഷകരെ ഇടിച്ച വാഹനം പോയതിനുശേഷം മറ്റൊരു വാഹനവും കടന്നുപോകുന്നുണ്ട്. സമരക്കാരില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. 'ലഖിംപൂര്‍ ഖേരിയില്‍ നിന്നുളള അസ്വസ്ഥപ്പെടുത്തുന്ന ദൃശ്യങ്ങള്‍. മോദി സര്‍ക്കാരിന്റെ മൗനം ഈ കുറ്റത്തിലെ അവരുടെ പങ്കാളിത്തം വ്യക്തമാക്കുന്നതാണ്' ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് കുറിച്ചു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റിയത്. സംഭവത്തില്‍ നാല് കര്‍ഷകരടക്കം ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ ലഖിംപൂര്‍ ഖേരിയില്‍ നടന്ന സംഭവുമായി തന്റെ മകന് ഒരു ബന്ധവുമില്ലെന്നാണ് മന്ത്രി അജയ് മിശ്ര പറയുന്നത്. മകനെതിരെ ഏതെങ്കിലും കേസില്‍ എഫ് ഐ ആര്‍ ഉളളതായും തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ലഖിംപൂരില്‍ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ പ്രതിഷേധം കടുക്കുന്നതിനിടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഇന്ന് ലഖിംപൂര്‍ ഖേരിയിലെത്തിയേക്കും. സീതാപൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കുന്ന പ്രിയങ്കാ ഗാന്ധിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More