അസംബന്ധം ജഡ്ജി പറഞ്ഞാലും അസംബന്ധം തന്നെ- ഹരീഷ് വാസുദേവന്‍

കൊച്ചി: കാര്‍ഷികനിയമത്തെക്കുറിച്ചുളള സുപ്രീംകോടതിയുടെ പരാമര്‍ശത്തിനെതിരെ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ശ്രീദേവി. കോടതി കാർഷിക നിയമം സ്റ്റേ ചെയ്തല്ലോ ഇനി സമരം എന്തിനാ" എന്നൊരു ചോദ്യം ഓടുന്നുണ്ട്. കേൾക്കുമ്പോൾ ശരിയെന്നു തോന്നിയേക്കാവുന്ന ഒന്ന്. പരമ അബദ്ധമാണ് അത്. ചോദിക്കുന്നത് ജഡ്ജിയായത് കൊണ്ട് അസംബന്ധം അസംബന്ധം അല്ലാതിരിക്കില്ല- ഹരീഷ് വാസുദേവന്‍ പറഞ്ഞു. നടക്കുന്ന സമരങ്ങളിൽ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ അതിൽ നടപടി ആവശ്യപ്പെടാൻ കോടതിക്ക് അധികാരമുണ്ട്. സമരം നിർത്താൻ പറയാനോ സമരത്തിന്റെ മുദ്രാവാക്യങ്ങളുടെ ധാർമ്മിക ശരിതെറ്റുകൾ പരിശോധിക്കാനോ ജുഡീഷ്യറിക്ക് അധികാരമില്ല എന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കോടതി നിയമം സ്റ്റേ ചെയ്തല്ലോ ഇനി സമരം എന്തിനാ" എന്നൊരു ചോദ്യം ഓടുന്നുണ്ട്. കേൾക്കുമ്പോൾ ശരിയെന്നു തോന്നിയേക്കാവുന്ന ഒന്ന്. പരമ അബദ്ധമാണ് അത്. ചോദിക്കുന്നത് ജഡ്ജിയായത് കൊണ്ട് അസംബന്ധം അസംബന്ധം അല്ലാതിരിക്കില്ല.
അഞ്ചുവർഷം കൂടുമ്പോൾ മാത്രം ജനാഭിലാഷം അറിയാനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ്. പിന്തുണയുണ്ടെങ്കിലും ഒട്ടേറെ വിയോജിപ്പുകളോടെ തന്നെയാണ് ഓരോ പൗരനും ഓരോ മുന്നണിയെ അധികാരം ഏൽപ്പിക്കുന്നത്. അതിനു ശേഷം നടക്കുന്ന ഭരണ തീരുമാനങ്ങളിൽ ജനാഭിലാഷം test ചെയ്യാൻ in built ആയ വ്യവസ്ഥയില്ല ഇന്ത്യൻ ജനാധിപത്യത്തിന്. ഓരോ വിഷയത്തിലും റഫറണ്ടം പറ്റില്ല. മാത്രമല്ല, ഭൂരിപക്ഷം ഉണ്ടോ എന്നതല്ല നൈതികതയും ഭരണഘടനാ സാധുതയും ആവണം തീരുമാനങ്ങൾ എടുക്കാനുള്ള മാനദണ്ഡം.
പൗരന്റെ വോട്ട് വാങ്ങി അധികാരത്തിൽ എത്തിയ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായ പൗരന്റെ പ്രതിഷേധമാണ് സമരം. തെറ്റ് സർക്കാർ തിരുത്താനുള്ള പ്രതിഷേധം. ജനാധിപത്യത്തിന്റെ നാരായ വേരാണ് സമരം.
ജുഡീഷ്യറിയുടെ ജോലി നിയമവ്യാഖ്യാനമാണ്. ഭരണഘടനാ സംരക്ഷണമാണ്. അതവർ ചെയ്യട്ടെ. നാട്ടിലെ സമരങ്ങളുടെ ജാതകം പരിശോധിക്കാനുള്ള mandate ജുഡീഷ്യരിയ്ക്ക് ഇല്ല. കോടതികളുടെ അനുവാദ-ആശീർവാദങ്ങൾ വാങ്ങി ഒരു സമരവും നടത്തേണ്ട ഗതികേട് ഇന്ത്യൻ ജനാധിപത്യത്തിന് ഇല്ല. നടക്കുന്ന സമരങ്ങളിൽ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ അതിൽ നടപടി ആവശ്യപ്പെടാൻ കോടതിക്ക് അധികാരമുണ്ട്. സമരം നിർത്താൻ പറയാനോ സമരത്തിന്റെ മുദ്രാവാക്യങ്ങളുടെ ധാർമ്മിക ശരിതെറ്റുകൾ പരിശോധിക്കാനോ ജുഡീഷ്യറിക്ക് അധികാരമില്ല തന്നെ.
ഈ സമരത്തിനെന്നല്ല എല്ലാ സമാധാന സമരങ്ങളോടും ഇതായിരിക്കും എന്റെ നിലപാട്. ആര് ചെയ്താലും. നിയമം നിയമത്തിന്റെ വഴിക്കും ജനാധിപത്യം അതിന്റെ വഴിക്കും നടക്കട്ടെ. സ്റ്റേ ഉള്ള നിയമം തെറ്റാണെന്നു സർക്കാരിനെ ബോധ്യപ്പെടുത്തി തിരുത്താനുള്ള സമാധാന സമരങ്ങൾ നടക്കട്ടെ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 7 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More