ബ്രാഞ്ച് സെക്രട്ടറിമാരിലെ സ്ത്രീ പ്രാധിനിത്യം: സിപിഎമ്മിനെ അഭിനന്ദിച്ച് - അഡ്വ. ഹരീഷ് വാസുദേവന്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരിലെ സ്ത്രീ പ്രാധിനിത്യത്തെ അഭിനന്ദിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. സ്ത്രീകൾ സ്വയം സംഘടിച്ച് പാർട്ടിക്കുള്ളിലെ പാട്രിയാർക്കിയെ തോൽപ്പിച്ചു നേതാവാകാൻ വന്നതാകില്ല, സ്ത്രീകൾക്ക് തുല്യ പരിഗണന നൽകണമെന്ന് പാർട്ടിയുടെ നേതൃത്വം ബോധപൂർവ്വമായി തീരുമാനിച്ചതുകൊണ്ടുകൂടി ആവണം എന്ന് ഹരീഷ് വാസുദേവന്‍ പറയുന്നു. പലവിധ കുറ്റങ്ങളും കുറവുകളും കാണുമ്പോൾ വിമർശിക്കുന്നതോടൊപ്പം, നല്ല ശ്രമങ്ങൾ അംഗീകരിക്കപ്പെടുമ്പോഴാണ് ഇത്തരം ശ്രമങ്ങൾ കൂടുതൽ നടത്താൻ പാർട്ടികൾക്ക് ഊർജ്ജം കിട്ടുക. ഗൗരിയമ്മയോട് കാണിച്ച അനീതികൾ ചരിത്രത്തിൽ തിരുത്തപ്പെടുന്നത് ഇങ്ങനെയൊക്കെയാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കണ്ണൂർ ജില്ലയിലെ CPIM ന്റെ ബ്രാഞ്ച് സെക്രട്ടറിമാരുടെ ഫോട്ടോകളാണ്. ഇത്രയും ബ്രാഞ്ചുകളിൽ ഈ സ്ത്രീകൾ അവിടുള്ള പുരുഷന്മാർ അംഗങ്ങളായ ബ്രാഞ്ചിനെ നയിക്കും. അതുണ്ടാക്കുന്ന സാമൂഹിക മാറ്റം ചെറുതാകില്ല.

ഈ സ്ത്രീകൾ സ്വയം സംഘടിച്ചു പാർട്ടിക്കുള്ളിലെ പാട്രിയാർക്കിയെ തോൽപ്പിച്ചു നേതാവാകാൻ വന്നത് ആകില്ല, സ്ത്രീകൾക്ക് തുല്യ പരിഗണന നൽകണമെന്ന് പാർട്ടിയുടെ നേതൃത്വം ബോധപൂർവ്വമായി തീരുമാനിച്ചതുകൊണ്ടുകൂടി ആവണം. അതിനായി അടിമുടി പുരുഷന്മാർക്ക് നിർദ്ദേശം നൽകിയതുകൊണ്ടു കൂടിയാകണം.

അധികാരത്തിൽ ഉള്ളവർ കൂടി ശ്രമിച്ചാലേ തുല്യതയ്ക്ക് വേണ്ടി പോരാടുന്നവർക്ക് സ്‌പേസ് ലഭിക്കൂ.

പലവിധ കുറ്റങ്ങളും കുറവുകളും കാണുമ്പോൾ വിമർശിക്കുന്നതോടൊപ്പം, നല്ല ശ്രമങ്ങൾ അംഗീകരിക്കപ്പെടുമ്പോഴാണ് ഇത്തരം ശ്രമങ്ങൾ കൂടുതൽ നടത്താൻ പാർട്ടികൾക്ക് ഊർജ്ജം കിട്ടുക. ഗൗരിയമ്മയോട് കാണിച്ച അനീതികൾ ചരിത്രത്തിൽ തിരുത്തപ്പെടുന്നത് ഇങ്ങനെയൊക്കെ കൂടിയാണല്ലോ...  

ജെണ്ടർ സമത്വം പാർട്ടി ഭരണഘടനയിൽ പോലുമില്ലാത്ത പാർട്ടികൾക്കും അല്ലാത്തവർക്കും ഇത്തരം നല്ല മാതൃകകൾ പിന്തുടർന്നു നോക്കാവുന്നതാണ്. കോണ്ഗ്രസിന്റെ പുനഃസംഘടന വരുമ്പോൾ, സ്ത്രീകൾക്ക് കൂടുതൽ ഇടം കിട്ടട്ടെ. പതിയെ നേതൃത്വത്തിലേക്ക് കൂടുതൽ കൂടുതൽ സ്ത്രീകൾ എത്തട്ടെ.

CPIM നു അഭിവാദ്യങ്ങൾ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More