ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചതുപോലെ ബിജെപി ഭരണവും കോണ്‍ഗ്രസ് അവസാനിപ്പിക്കും - ജിഗ്നേഷ് മേവാനി

ഡല്‍ഹി: ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചതുപോലെ ബിജെപി ഭരണവും കോണ്‍ഗ്രസ് അവസാനിപ്പിക്കുമെന്ന് ജിഗ്നേഷ് മേവാനി. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസ് നിലം പരിശാക്കുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയെന്നു മനസിലായതുകൊണ്ടാണ് താന്‍ ഈ പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും  ജിഗ്നേഷ് മേവാനി കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര എം എല്‍ എയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് താന്‍ ഉടനെ കോണ്‍ഗ്രസില്‍ ചേരും. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണം അവസാനിപ്പിക്കുവാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനാണ് സാധിച്ചത്. ബിജെപിയുടെ പൊള്ളയായ ഭരണവും വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അവസാനിപ്പിക്കും. അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്തേക്ക് എന്നെ ക്ഷണിച്ച കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.- ജിഗ്നേഷ് മേവാനി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ 25 വര്‍ഷത്തിലെറെയായി ബിജെപിയാണ് ഗുജറാത്ത്‌ ഭരിക്കുന്നത്. പല കാരണങ്ങളാല്‍ കോണ്‍ഗ്രസിന് വിജയിക്കുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരിശ്രമത്തിലൂടെ കഴിഞ്ഞ തവണ 12 സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുജറാത്ത്‌ ഭരിക്കാന്‍ സാധിക്കുമെന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേര്‍ത്തു. ജിഗ്നേഷ് മേവാനി സെപ്റ്റംബര്‍ 28 ന് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റാകുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഒരുമിച്ച് കോണ്‍ഗ്രസില്‍ ചോരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കനയ്യ മാത്രമാണ് സി പി ഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 10 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 13 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 14 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More