രേവതി വീണ്ടും സംവിധായകയാവുന്നു; നായികയായി കാജോള്‍

നടിയായും സംവിധായകയായും കഴിവുതെളിയിച്ചയാളാണ് രേവതി. നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് താരം. 'ദി ലാസ്റ്റ് ഹുറ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബോളിവുഡ് താരം കാജോളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കജോള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ട്വിറ്ററിലൂടെ നടത്തിയത്. 

'രേവതി എന്നെ വച്ച് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.  'ദി ലാസ്റ്റ് ഹുറ' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കഥ കേട്ടയുടന്‍ താന്‍ സമ്മതം മൂളി. അത്രമേല്‍ ഹൃദയസ്പര്‍ശിയായ കഥ' എന്നാണ് കാജോള്‍ ട്വിറ്ററില്‍ കുറിച്ചത്. സുജാത എന്ന അമ്മയുടെ കഥയാണ് ദി ലാസ്റ്റ് ഹുറ പറയുന്നത്. യഥാര്‍ത്ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയുളളതാണ് ചിത്രം. സമീര്‍ അറോറയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബിലീവ് പ്രൊഡക്ഷന്‍സിന്റെയും ടേക്ക് 23 സ്റ്റുഡിയോസിന്റെയും ബാനറില്‍ ശ്രദ്ധ അഗര്‍വാള്‍, സൂരജ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

മിത്ര് മൈ ഫ്രണ്ട്, ഫിര്‍ മിലേംഗേ, റെഡ് ബില്‍ഡിംഗ് വേര്‍ ദ സണ്‍ സെറ്റ്‌സ്, മുംബൈ കട്ടിംഗ്, കേരളാ കഫേ (ആന്തോളജി) തുടങ്ങിയവയാണ് രേവതി സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. ശോഭനയെ നായികയാക്കി 2002 ല്‍ പുറത്തിറക്കിയ മിത്ര് മൈ ഫ്രണ്ടിന് മികച്ച ഇംഗ്ലീഷ് സിനിമ, മികച്ച നടി, മികച്ച ചിത്രസംയോജനം എന്നിവയ്ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Contact the author

Entertainment Desk

Recent Posts

Web Desk 1 week ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More