കര്‍ഷകരെ വാഹനം കയറ്റികൊന്ന കേന്ദ്ര മന്ത്രിയുടെ മകനെ 'കാണ്‍മാനില്ല'; നേപ്പാളിലേക്ക് കടന്നെന്ന് സൂചന

ലഖ്നൗ: ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ വാഹനമിടിപ്പിച്ച് കര്‍ഷകരെ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഒളിവില്‍. ഇന്ന്  പത്തു മണിക്ക് ഹാജരാകണമെന്ന് ആശിഷ് മിശ്രയോട് യുപി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ നേപ്പാളിലേക്ക് കടന്നുവെന്നാണ് സൂചനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഖിംപൂര്‍ സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് വിശദീകരിക്കണമെന്ന് യുപി സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യാന്‍ യുപി പോലീസ് തീരുമാനിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയും ചോദ്യം ചെയ്യുകയാണ്. ആറ് പ്രതികളെയാണ് സംഭവവുമായി ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മൂന്ന് എസ്‌യുവി വാഹനങ്ങള്‍ ഇടിച്ചാണ് ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടിക്കോണിയ പൊലീസ് സ്‌റ്റേഷനില്‍ രണ്ട് എഫ് ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

അജയ് മിശ്രയുടെ വാഹനങ്ങളാണ് അരുംകൊലക്ക് ഉപയോഗിച്ചതെന്നും, കര്‍ഷകര്‍ക്കുനേരേ ആശിഷ് മിശ്ര വെടിയുതിര്‍ത്തുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. എന്നിട്ടും പ്രധാന പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലീസ് കൂട്ടാക്കാതെ നിന്നതോടെയാണ് കര്‍ഷകര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ഷകരെ വാഹനം കയറ്റികൊലപ്പെടുത്തിയ സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശിച്ചത്. അതുകൊണ്ടുതന്നെ, യുപി പോലീസ് ഇന്ന് എന്തു വാദമാകും കോടതിയില്‍ ഉന്നയിക്കുക എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

സംഭവത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും പരിശോധിക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ കൃത്യമായ രീതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നുമുള്ള ആരോപണം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രമണ തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയത്. 

Contact the author

National Desk

Recent Posts

National Desk 14 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 14 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 17 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 17 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More