കെ സുധാകരന്‍ വന്നത് ചികിത്സയ്ക്കുതന്നെയാണെന്ന് മോന്‍സന്റെ മൊഴി

കൊച്ചി:  കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ കാണാന്‍ വന്നത് ചികിത്സയുടെ ആവശ്യത്തിനുതന്നെയാണെന്ന് സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ മൊഴി. സുധാകരന്‍ തന്റെ വീട്ടില്‍ താമസിക്കാറില്ലെന്നും ചികിത്സ കഴിഞ്ഞ് അന്നുതന്നെ അദ്ദേഹം മടങ്ങിപ്പോകാറുണ്ടെന്നും  മോന്‍സന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന് കെ സുധാകരന്‍ ഒത്താശ ചെയ്തുവെന്നാണ് പരാതിക്കാരനായ അനൂപിന്റെ ആരോപണം. മോന്‍സന്റെ വീട്ടില്‍ വച്ച് സുധാകരന്റെ സാന്നിദ്ധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറിയെന്നാണ് അനൂപ് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.

മോന്‍സന്‍ മാവുങ്കലുമായി തനിക്ക് ബന്ധമുണ്ടെന്നും. ഒരു ഡോക്ടറെന്ന നിലയില്‍ ചികിത്സക്കുവേണ്ടി കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും കെ സുധാകരന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഒന്നുമറിയില്ല. താന്‍ ഇടനിലനിന്നുവെന്നു പറയുന്ന ആരോപണം അടിസ്ഥാന രഹിതമാണ് എന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യത്തിലും താന്‍ ഇടനിലനിന്നിട്ടില്ല. ഈ പരാതിക്കാരനെ അറിയില്ല. കെട്ടിചമച്ച പരാതിയുമായി തന്നെ ചിലര്‍ വേട്ടയാടുകയാണ്. തനിക്കെതിരായ  ആരോപണത്തിനുപിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസാണെന്ന്  സംശയിക്കുന്നതായും സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതേസമയം, മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തളളി. സാമ്പത്തിക, ഭൂമി തട്ടിപ്പുകേസുകളിലെ ജാമ്യാപേക്ഷയാണ് കൊച്ചി എസിജെഎം കോടതി തളളിയത്. മോന്‍സനെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുളള പ്രൊസിക്ക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. മോന്‍സനെ തുടരന്വേഷണങ്ങള്‍ക്കും ചോദ്യം ചെയ്യലിനുമായി ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More