ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയ്ക്കടക്കം രണ്ടുപേര്‍ക്ക് സമാധാനത്തിനുളള നൊബേല്‍

സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക്. റഷ്യക്കാരനായ ദിമിത്രി മുറാദോവ്, ഫിലിപ്പീന്‍സുകാരിയായ മരിയ റസ്സ എന്നീ മാധ്യമപ്രവര്‍ത്തകരാണ് ഇത്തവണത്തെ സമാധാനത്തിനുളള നൊബേല്‍ പുരസ്കാരം പങ്കുവെച്ചത്.   ഇരുരാജ്യങ്ങളിലും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാനുളള നിര്‍ഭയമായ പോരാട്ടങ്ങള്‍ക്കാണ് പുരസ്‌കാരമെന്ന് നൊബേല്‍ പുരസ്‌കാര സമിതി വ്യക്തമാക്കി. ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും ഭീഷണി നേരിടുന്ന ഈ കാലത്ത്, പോരാടുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് മരിയയും ദിമിത്രിയുമെന്നും പുരസ്‌കാര സമിതി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

പുരസ്‌കാര ജേതാക്കള്‍ക്ക് പ്രശസ്തിപത്രത്തോടൊപ്പം പത്ത് മില്യണ്‍ സ്വീഡിഷ് ക്രോണ (9 കോടി ഇന്ത്യന്‍ രൂപ) യാണ് ലഭിക്കുക. ഫിലിപ്പീന്‍സില്‍ റാപ്ലര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തിന്റെ സി ഇ ഒയാണ് മരിയ റസ്സ. ഇവർക്ക് മാധ്യമങ്ങളുടെ ആവിഷ്‌കാരസ്വാതന്ത്രത്തിനുവേണ്ടി പോരാടിയതിനും പ്രവര്‍ത്തിച്ചതിനും ആറുവര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

റഷ്യന്‍ ദിനപത്രമായ നൊവായ ഗസറ്റയുടെ എഡിറ്റര്‍ ഇന്‍ ചീഫാണ് ദിമിത്രി മുറാദോവ്. സര്‍ക്കാരിന്റെ അഴിമതികള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരായി നിരന്തരം വാര്‍ത്തകള്‍ കൊടുക്കുകയും പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ആവിഷ്‌കാരസ്വാതന്ത്രത്തിനുവേണ്ടി പോരാടുകയും ചെയ്തയാളാണ് ദിമിത്രി മുറാദോവ്. 

Contact the author

Web Desk

Recent Posts

International

കുട്ടികള്‍ മോശമായി പെരുമാറിയാല്‍ ശിക്ഷ മാതാപിതാക്കള്‍ക്ക്; പുതിയ നിയമവുമായി ചൈന

More
More
International

ഇസ്ലാം മതം പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്ന് വിലക്കുന്നില്ല- മലാല

More
More
International

പെണ്‍കുട്ടികള്‍ക്ക് സ്കൂളിലേക്കും സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തേക്കും ഉടന്‍ തിരിച്ചെത്താം- താലിബാന്‍

More
More
International

കാണ്ഡഹാറിലെ ഷിയാ പള്ളിയിൽ സ്ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി

More
More
International

കാണ്ഡഹാറിലെ ഷിയ പള്ളിയിൽ സ്ഫോടനം; 32 മരണം, 53 പേർക്ക് പരുക്ക്

More
More
International

അതിര്‍ത്തിയില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി

More
More