പൊലീസുകാര്‍ക്ക് ജന്മദിനവും, വിവാഹവാര്‍ഷികവും ആഘോഷിക്കാന്‍ പ്രത്യേക അവധി നല്‍കി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി: പൊലീസുകാര്‍ക്ക് ജന്മദിനവും, വിവാഹവാര്‍ഷികവും ആഘോഷിക്കാന്‍ പ്രത്യേക അവധി നല്‍കി ഡല്‍ഹി സര്‍ക്കാര്‍. ഒരു ദിവസത്തെ പ്രത്യേക അവധിയാണ് അനുവദിക്കുക. ജീവിത പങ്കാളിയുടെയും, കുട്ടികളുടെയും ജന്മദിനത്തിലും അവധി നല്‍കും. ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താനയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ 80,000 ത്തിലധികം പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ഉപകാരപ്പെടുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ജോലിത്തിരക്കുമൂലം പൊലീസ് സേനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നു. പുതിയ ഉത്തരവോടെ, പോലീസുകാർക്ക് ഇനി മുതൽ അവരുടെ ജീവിതത്തിലെ സുപ്രധാന അവസരങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ സാധിക്കും. അതോടൊപ്പം, പോലീസ് ഉദ്യോഗസ്ഥരുടെ ജന്മദിനത്തിനു പുറമേ ജീവിതപങ്കാളിയുടെയും, കുട്ടികളുടെയും ജന്മദിനത്തിലും അവരുടെ വിവാഹ വാർഷികത്തിലും പ്രത്യേക അവധികള്‍ അനുവദിക്കും.- ഡിസിപി മഹേഷ് ബത്ര പറഞ്ഞു. ഒക്ടോബര്‍ ഏഴിന് പുറത്തിറക്കിയ ഉത്തരവ് ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 22 hours ago
National

മുത്തശ്ശിക്ക് അന്ത്യചുംബനം നല്കാന്‍ കഴിയാത്ത വിധം സർക്കാരിന് ഞാൻ ക്രിമിനലാണ്- സംവിധായിക ലീനാ മണിമേഖലൈ

More
More
National Desk 1 day ago
National

ആര്‍ ജെ ഡിക്ക് 18 മന്ത്രിമാരെ വേണമെന്ന് തേജസ്വി യാദവ്

More
More
National Desk 1 day ago
National

ഇടയ്ക്കിടെ പോയി വരേണ്ട, എന്റെ വീട്ടില്‍തന്നെ ഓഫീസുകള്‍ തുറന്നോളു; കേന്ദ്ര ഏജന്‍സികളെ പരിഹസിച്ച് തേജസ്വി യാദവ്

More
More
National Desk 1 day ago
National

അതിജീവിതയെ മാനസികമായി തളര്‍ത്തരുത് - വിചാരണയ്ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി

More
More
National Desk 1 day ago
National

രാജീവ് ഗാന്ധി വധക്കേസില്‍ മോചനമാവശ്യപ്പെട്ട് നളിനി സുപ്രീംകോടതിയെ സമീപിച്ചു

More
More
National Desk 1 day ago
National

മൃഗങ്ങള്‍ പോലും കഴിക്കില്ല; ഉത്തര്‍പ്രദേശില്‍ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് പരാതി പറഞ്ഞ് കരയുന്ന പൊലീസുകാരന്റെ വീഡിയോ വൈറല്‍

More
More