ശ്രീനിവാസന്‍ ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മോന്‍സനെതിരായ പരാതിക്കാര്‍

കൊച്ചി: നടന്‍ ശ്രീനിവാസനെതിരെ മാനനഷ്ടത്തിന് നോട്ടീസയച്ച് മോന്‍സന്‍ മാവുങ്കലിനെതിരായ പരാതിക്കാര്‍. ചാനല്‍ അഭിമുഖത്തിനിടെ മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവും തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തികൊണ്ടാണ് അവര്‍ മോന്‍സന് പണം നല്‍കിയതെന്നുമാണ്  ശ്രീനിവാസന്‍ പറഞ്ഞത്. ഇതിനെതിരെയാണ് പരാതിക്കാരനായ വടക്കാഞ്ചേരി സ്വദേശി അനൂപ് വി മുഹമ്മദ് നോട്ടീസയച്ചത്. ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് അനൂപിന്റെ ആവശ്യം. 

'പത്തുകോടി നല്‍കിയെന്ന് പരാതി നല്‍കിയവരില്‍ രണ്ടുപേരെ എനിക്കറിയാം. അവര്‍ ഫ്രോഡുകളാണ്. അതിലൊരാള്‍ അമ്മാവനെ കോടികള്‍ പറ്റിച്ചയാളാണ്. പണത്തിനോടുളള ആര്‍ത്തികൊണ്ടാണ് അവര്‍ മോന്‍സന് പണം നല്‍കിയത്. അത്യാര്‍ത്തിയുളളവര്‍ക്കുമാത്രമേ പണം നഷ്ടപ്പെട്ടിട്ടുളളു' എന്നാണ് ശ്രീനിവാസന്‍ അഭിമുഖത്തിനിടെ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

മോന്‍സന്‍ മാവുങ്കലിനെ താന്‍ പരിചയപ്പെട്ടത് ആയുര്‍വ്വേദ ഡോക്ടര്‍ എന്ന നിലയിലാണെന്നും അയാള്‍ തട്ടിപ്പുകാരനാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ചികിത്സയ്ക്കുശേഷം പിന്നീട് ഒരിക്കല്‍പോലും അയാളെ കണ്ടിട്ടില്ലെന്നും ശ്രീനിവാസന്‍ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  പുരാവസ്​തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന്​ രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച്​ അഞ്ചുപേരിൽനിന്ന്​ 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച്‌ മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്യുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 5 hours ago
Keralam

രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - മുഖ്യമന്ത്രി

More
More
Web Desk 6 hours ago
Keralam

എസ് എഫ് ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ്- പി സി വിഷ്ണുനാഥ്

More
More
Web Desk 6 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെയുള്ള അതിക്രമം നേതൃത്വത്തിന്‍റെ അറിവോടെയല്ല - വി പി സാനു

More
More
Web Desk 7 hours ago
Keralam

അട്ടപ്പാടി മധു കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

More
More
Web Desk 8 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - എം എ ബേബി

More
More