പ്രമുഖ മാധ്യമപ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ സന്തോഷ്‌ ബാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ സന്തോഷ്‌ ബാലകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 46 വയസ്സായിരുന്നു.

അമൃത ടി വി യുടെ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്ന സന്തോഷ്‌ നേരത്തെ മലബാര്‍ റീജിയണല്‍ ഹെഡ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം സൂര്യ ടിവിയുടെ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരുന്നു. ദൃശ്യമാധ്യമ രംഗത്തെ ആദ്യ തലമുറയില്‍ പെട്ട മാധ്യമ പ്രവര്‍ത്തകനാണ് സന്തോഷ്‌. മൃതദേഹം കൊച്ചിയിലെ വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് ശേഷം സംസ്കരിക്കും. രാവിലെ അമൃത ടി വി യുടെ വഴുതക്കാടുള്ള ഹെഡ് ഓഫീസില്‍ മൃതദേഹം പൊതു ദര്‍ശനത്തിനുവെച്ചു.

ഭാര്യ; സജിത, മക്കള്‍: ഹരികൃഷ്ണന്‍, പാര്‍വതി. കൊച്ചിയിലെ കിഴക്കമ്പലം സ്വദേശിയാണ് സന്തോഷ്‌ ബാലകൃഷ്ണന്‍. ഞാറല്ലൂര്‍ പ്രതിഭയില്‍ ബാലകൃഷ്ണന്‍ നായരും വത്സലയുമാണ് മാതാപിതാക്കള്‍.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 15 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
Web Desk 15 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 18 hours ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

More
More
Web Desk 18 hours ago
Keralam

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് നടന്‍

More
More
Web Desk 1 day ago
Keralam

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ ജിതേഷ് ജിത്തു വാഹനാപകടത്തില്‍ മരിച്ചു

More
More