ഡി വൈ എഫ് ഐ നേതൃത്വത്തില്‍ മാറ്റം; മുഹമ്മദ്‌ റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും

തിരുവനന്തപുരം: ഡി വൈ എഫ് ഐ നേതൃത്വത്തില്‍ മാറ്റം വരുത്തുവാനൊരുങ്ങി സിപിഎം. കേന്ദ്ര- സംസ്ഥാന നേതൃത്വത്തിലാണ് പാര്‍ട്ടി മാറ്റം കൊണ്ടുവരുന്നത്. നിലവില്‍ അഖിലേന്ത്യാ പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥാനമൊഴിയും. സംസ്ഥാന ഫ്രാക്ഷന്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. അടുത്തയാഴ്ച ചേരുന്ന ഡി വൈ എഫ്ഐ  കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന വിവരം. 

മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലാണ് മുഹമ്മദ് റിയാസ് പദവി ഒഴിയുന്നത്. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് സ്ഥാനത്തിരിക്കെയാണ് റിയാസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അധികാരമേറ്റതും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതേസമയം, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിന്‍റെ പേര് അഖിലേന്ത്യാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അതോടൊപ്പം, ജെയിക് സി തോമസിനെയും ദേശീയ നേതൃത്വത്തിലേക്കു മാറ്റുമെന്നാണ് ലഭിക്കുന്ന സൂചന. ദേശീയ തലത്തിലേക്കു കേരളത്തിൽനിന്നുള്ള യുവ നേതാക്കൾ വരട്ടെ എന്ന പാർട്ടി നിർദേശപ്രകാരമാണ് റഹിമും ജെയ്ക്കിനും ദേശിയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുങ്ങുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 7 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 8 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 9 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More