സംസ്ഥാനത്ത് പ്രളയ സാധ്യതയില്ല; ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സാധ്യതയില്ലയെന്ന് ദുരന്ത നിവാരണ അതോറിറ്റി. നാലുദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, എന്‍ഡിആര്‍എഫിന്‍റെ നാലുസംഘത്തെ കൂടി സജ്ജമാക്കിയിട്ടണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി കമ്മിഷണര്‍ ഡോ. എ കൗശികന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ കനക്കുകയാണ്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി. കൊല്ലം തെന്മല നാഗമലയില്‍ തോട്ടില്‍ വീണ് വയോധികന്‍ മരണപ്പെട്ടു. തോട് മുറിച്ചുകടക്കുന്നതിനിടെ ഗോവിന്ദരാജ് തോട്ടിലേക്ക് വീഴുകയായിരുന്നു. മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികളും മരണപ്പെട്ടു. ലിയാന ഫാത്തിമ, ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. കുട്ടികളെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതേസമയം, സംസ്ഥാനത്ത് ഇന്നലെ (തിങ്കള്‍) മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ പലയിടങ്ങളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. അതോടൊപ്പം താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയിലും പെരിയാറിലും ജലനിരപ്പുയര്‍ന്നു. ആലുവ ശിവക്ഷേത്രത്തിലും വെള്ളം കയറി. തീരദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Weather

ഇന്ന് 8 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

More
More
Web Desk 1 week ago
Weather

ചുവപ്പ് ജാഗ്രത: 2024 ഏറ്റവും ചൂടേറിയ വര്‍ഷമാകും

More
More
Web Desk 6 months ago
Weather

തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതചുഴി; കേരളത്തില്‍ ശക്തമായ മഴ

More
More
Web Desk 6 months ago
Weather

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; ഗവിയിൽ യാത്രാനിയന്ത്രണം

More
More
Web Desk 7 months ago
Weather

ഈ വര്‍ഷം മഴ കുറയും; ഇതുവരെ ലഭിച്ചതില്‍ 35% കുറവ് രേഖപ്പെടുത്തി

More
More
Web Desk 8 months ago
Weather

ന്യൂനമര്‍ദ്ദത്തിന് ശക്തികൂടി, സംസ്ഥാനത്ത് കനത്ത മഴ ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More